മാ​ലി​ന്യം നി​ക്ഷേ​പി​ച്ച​യാ​ളെ കൗ​ണ്‍​സി​ല​ര്‍ പി​ന്തു​ട​ര്‍​ന്ന് പി​ടി​കൂ​ടി
Sunday, January 16, 2022 11:55 PM IST
പേ​രൂ​ര്‍​ക്ക​ട: രാ​ത്രി​യു​ടെ മ​റ​വി​ല്‍ മാ​ലി​ന്യ​നി​ക്ഷേ​പം ന​ട​ത്തി​യ ആ​ളെ കി​ണാ​വൂ​ർ വാ​ര്‍​ഡ് കൗ​ണ്‍​സി​ല​റും നാ​ട്ടു​കാ​രും പി​ന്തു​ട​ര്‍​ന്നു പി​ടി​കൂ​ടി. വാ​ര്‍​ഡ് പ​രി​ധി​യി​ല്‍ പ​ഴ​യ മു​ടി​പ്പു​ര റോ​ഡി​ലാ​ണ് മാ​ലി​ന്യം നി​ക്ഷേ​പി​ച്ച​ത്.

പ്ലാ​സ്റ്റി​ക് ക​വ​റു​ക​ളി​ലാ​ക്കി മാ​ലി​ന്യം കൊ​ണ്ടു​വ​ന്ന മു​ട്ട​ട സ്വ​ദേ​ശി​യാ​യ യു​വാ​വി​നെ​യാ​ണ് ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി കൗ​ണ്‍​സി​ല​ര്‍ ആ​ര്‍. സു​ര​കു​മാ​രി​യും നാ​ട്ടു​കാ​രും ചേ​ര്‍​ന്നു പി​ടി​കൂ​ടി​യ​ത്. ഓ​ടി​ര​ക്ഷ​പ്പെ​ടാ​ന്‍ ശ്ര​മി​ച്ച ഇ​യാ​ളെ 100 മീ​റ്റ​റോ​ളം ഓ​ടി​ച്ചി​ട്ട് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. മാ​ലി​ന്യം ഇ​യാ​ളെ​ക്കൊ​ണ്ട് എ​ടു​പ്പി​ച്ചു. മു​ടി​പ്പു​ര റോ​ഡി​ല്‍ മാ​ലി​ന്യ​നി​ക്ഷേ​പം രൂ​ക്ഷ​മാ​യ​തോ​ടെ​യാ​ണ് നാ​ട്ടു​കാ​ര്‍ നി​രീ​ക്ഷ​ണം ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു. റോ​ഡി​ന്‍റെ വ​ശ​ങ്ങ​ളി​ല്‍ പ്ലാ​സ്റ്റി​ക് ക​വ​റു​ക​ളി​ലും ചാ​ക്കു​ക​ളി​ലും കൊ​ണ്ടി​ട്ട മാ​ലി​ന്യം പി​ന്നീ​ട് ഹെ​ല്‍​ത്ത് അ​ധി​കൃ​ത​ർ ചേ​ര്‍​ന്ന് നീ​ക്കി.