പ്ലാ​സ്റ്റി​ക് മാ​ലി​ന്യം ശേ​ഖ​രി​ക്കാ​ൻ വാ​ർ​ഡ്ത​ല സ​മി​തി 30 മു​ത​ൽ മാ​ലി​ന്യം ശേ​ഖ​രി​ച്ചു തു​ട​ങ്ങും
Monday, January 17, 2022 11:58 PM IST
തി​രു​വ​ന​ന്ത​പു​രം : ന​ഗ​ര​ത്തി​ലെ പ്ലാ​സ്റ്റി​ക് മാ​ലി​ന്യം ശേ​ഖ​രി​ക്കാ​ൻ കൗ​ണ്‍​സി​ല​ർ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വാ​ർ​ഡ്ത​ല സ​മി​തി രൂ​പീ​ക​രി​ക്കാ​ൻ കോ​ർ​പ​റേ​ഷ​ൻ തീ​രു​മാ​നി​ച്ചു. ഇ​തി​ന്‍റെ​ഭാ​ഗ​മാ​യി ഈ ​മാ​സം 30-മു​ത​ൽ സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളെ​യും മ​റ്റും ഏ​കോ​പി​പ്പി​ച്ചു വാ​ർ​ഡു​ക​ളി​ൽ കൗ​ണ്‍​സി​ല​ർ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ലാ​സ്റ്റി​ക് മാ​ലി​ന്യം ശേ​ഖ​രി​ച്ചു തു​ട​ങ്ങും. മാ​ലി​ന്യ സം​സ്ക്ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വാ​തി​ൽ​പ്പ​ടി സേ​വ​നം ന​ൽ​കു​ന്ന​തി​നു ഹ​രി​ത​ക​ർ​മ സേ​ന​ക​ളു​ടെ രൂ​പീ​ക​ര​ണം ഉൗ​ർ​ജി​ത​മാ​ക്കാ​നും കോ​ർ​പ​റേ​ഷ​ൻ തീ​രു​മാ​നി​ച്ചു.

ഈ ​മാ​സം 22-നു ​പ​ഴ​യ തു​ണി, ചെ​രു​പ്പ്, ബാ​ഗു​ക​ൾ എ​ന്നി​വ​യും 29 ന് ​ചി​ല്ലു​മാ​ലി​ന്യ​വും അ​ടു​ത്ത മാ​സം അ​ഞ്ചി​നു സി​എ​ഫ്എ​ൽ ബ​ൾ​ബു​ക​ൾ, ട്യൂ​ബ് ലൈ​റ്റു​ക​ൾ എ​ന്നി​വ ശേ​ഖ​രി​ക്കും. ഇ​തി​നാ​യി പ്ര​ത്യേ​ക സ്ഥ​ല​ങ്ങ​ൾ സ​ജ്ജീ​ക​രി​ക്കും. വീ​ടു​ക​ളി​ൽ നി​ന്നു യൂ​സ​ർ ഫീ ​ഇ​ന​ത്തി​ൽ ല​ഭി​ക്കു​ന്ന തു​ക​യാ​ണ് വ​രു​മാ​ന മാ​ർ​ഗം. സേ​നാം​ഗ​ങ്ങ​ളി​ൽ നി​ന്നു തെര​ഞ്ഞെ​ടു​ക്കു​ന്ന പ്ര​സി​ഡ​ന്‍റ്, സെ​ക്ര​ട്ട​റി എ​ന്നി​വ​രു​ടെ പേ​രി​ൽ ജോ​യി​ന്‍റ് അ​ക്കൗ​ണ്ട് ആ​രം​ഭി​ക്കും. സേ​നാം​ഗ​ങ്ങ​ൾ​ക്കു കോ​ർ​പ​റേ​ഷ​ൻ നി​ശ്ച​യി​ക്കു​ന്ന നി​ര​ക്ക് യൂ​സ​ർ ഫീ ​ഇ​ന​ത്തി​ൽ ല​ഭ്യ​മാ​യി​ല്ലെ​ങ്കി​ൽ ബാ​ക്കി​തു​ക വ​യ​ബി​ലി​റ്റി ഗ്യാ​പ് ഫ​ണ്ട് ഇ​ന​ത്തി​ൽ കോ​ർ​പ​റേ​ഷ​ൻ ന​ൽ​കും.