അം​ഗ​പ​രി​മി​ത​യു​ടെ റേ​ഷ​ൻ​ക​ട പൂ​ട്ടി​ക്കാ​ൻ ശ്ര​മം; പ്ര​തി​ഷേധ​വു​മാ​യി നാ​ട്ടു​കാ​ർ
Friday, January 21, 2022 11:49 PM IST
നെ​ടു​മ​ങ്ങാ​ട്: ഇ​രി​ഞ്ച​യം വാ​ർ​ഡി​ലെ കു​ശ​ർ​കോ​ട് 28 വ​ർ​ഷ​മാ​യി പ്ര​വ​ർ​ത്തി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന അം​ഗ​പ​രി​മി​ത​യാ​യ ഷീ​ജ​യു​ടെ റേ​ഷ​ൻ ക​ട​യാ​ണ് പൂ​ട്ടി​ക്കു​വാ​നു​ള്ള ആ​സൂ​ത്രി​ത ശ്ര​മ​മെ​ന്ന് പ​രാ​തി. 28 വ​ർ​ഷ​ത്തി​നു മു​ൻ​പ് മ​ഹാ​ത്മാ മെ​മ്മോ​റി​യ​ൽ വ​നി​താ സ​ഹ​ക​ര​ണ സം​ഘ​ത്തി​ന്‍റെ പേ​രി​ലാ​ണ് ലൈ​സ​ൻ​സി അ​നു​വ​ദി​ച്ച​ത്

ഇ​രി​ഞ്ച​യം വാ​ർ​ഡി​ലെ കു​ശ​ർ​കോ​ട് പ്ര​ദേ​ശ​ത്തെ 354 കാ​ർ​ഡ് ഉ​ട​മ​ക​ൾ ഉ​ള്ള ഈ ​റേ​ഷ​ൻ ക​ട​യു​ടെ ആ​ദ്യ​കാ​ല സെ​യി​ൽ​സ്മാ​ൻ സ​ത്യ​ശീ​ല​ൻ ആ​യി​രു​ന്നു. സ​ത്യ​ശീ​ല​ന്‍റെ മ​ര​ണ​ശേ​ഷം ക​ഴി​ഞ്ഞ 18 വ​ർ​ഷ​മാ​യി അ​ദ്ദേ​ഹ​ത്തി​ന്‍റെ അം​ഗ​പ​രി​മി​ത​യാ​യ മ​ക​ൾ ഫീ​ജ​യാ​ണ് സെ​യി​ൽ​സ് ഗേ​ൾ ആ​യി ജോ​ലി ചെ​യ്ത് കൊ​ണ്ടി​രി​ക്കു​ന്ന​ത്. എ​ന്നാ​ൽ സാ​ങ്കേ​തി​ക കാ​ര​ണ​ങ്ങ​ളാ​ൽ സൊ​സൈ​റ്റി​യു​ടെ പ്ര​വ​ർ​ത്ത​നം നി​ല​ച്ച​തോ​ടെ​യാ​ണ് റേ​ഷ​ൻ ക​ട​യു​ടെ ലൈ​സ​ൻ​സ് റ​ദ്ദാ​ക്കാ​ൻ സി​വി​ൽ സ​പ്ലൈ​സ് അ​ധി​കൃ​ത​ർ ശ്ര​മം ആ​രം​ഭി​ച്ച​ത്.

തു​ട​ർ​ന്നാ​ണ് വാ​ർ​ഡ് കൗ​ൺ​സി​ല​ർ എ​ൽ. എ​സ്. ബീ​ന​യു​ടെ​യും മു​ൻ കൗ​ൺ​സി​ല​ർ ര​വീ​ന്ദ്ര​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ കാ​ർ​ഡു​ട​മ​ക​ൾ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്. കു​ശ​ർ​കോ​ട് നി​ന്നും അ​ഞ്ച് കി​ലോ​മീ​റ്റ​റോ​ളം അ​ക​ലെ​യു​ള്ള പൂ​വ​ത്തൂ​രി​ലേ​ക്ക് ക​ട മാ​റ്റാ​നാ​ണ് ശ്ര​മം. ക​ട​യി​ലെ സ്റ്റോ​ക്ക് മാ​റ്റാ​ൻ എ​ത്തി​ച്ചേ​ർ​ന്ന സി​വി​ൽ സ​പ്ലൈ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ നാ​ട്ടു​കാ​ർ ത​ട​ഞ്ഞു വ​യ്ക്കു​ക​യും ചെ​യ്തു.

വ​ള​രെ പ്രാ​യം ചെ​ന്ന​വ​രാ​ണ് ഇ​വി​ടെ​നി​ന്നും റേ​ഷ​ൻ വാ​ങ്ങി കൊ​ണ്ടി​രി​ക്കു​ന്ന​തെ​ന്നും അ​വ​രെ സം​ബ​ന്ധി​ച്ച് ക​ട മാ​റ്റു​ന്ന​ത് ബു​ദ്ധി​മു​ട്ട് സൃ​ഷ്ടി​ക്കു​മെ​ന്നും ര​ണ്ടു​പെ​ൺ​കു​ട്ടി​ക​ളു​ടെ മാ​താ​വും അം​ഗ​പ​രി​മി​ത​യു​മാ​യ ഷീ​ജ​യ്ക്ക് ത​ന്നെ റേ​ഷ​ൻ ക​ട നി​ല​നി​ർ​ത്തി ന​ൽ​ക​ണ​മെ​ന്നു​മാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

പ്ര​തി​ഷേ​ധം നേ​രി​ട്ട് ക​ണ്ട് ബോ​ധ്യ​പ്പെ​ട്ട് സി​വി​ൽ സ​പ്ലൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ നാ​ട്ടു​കാ​രു​ടെ നി​ല​പാ​ടി​ന് അ​നു​കൂ​ല​മാ​യി മേ​ല​ധി​കാ​രി​ക​ൾ​ക്ക് റി​പ്പോ​ർ​ട്ട് ന​ൽ​കു​മെ​ന്ന് ഉ​റ​പ്പു​ന​ൽ​കി .