പോ​ത്ത​ൻ​കോ​ട്ടെ അ​ന​ധി​കൃ​ത ക​ച്ച​വ​ട​ത്തി​നെ​തി​രെ പ​രാ​തി; മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ കേ​സെ​ടു​ത്തു
Friday, January 21, 2022 11:49 PM IST
പോ​ത്ത​ൻ​കോ​ട്: പോ​ത്ത​ൻ​കോ​ട്ടും സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലും അ​ന​ധി​കൃ​ത​മാ​യി മ​ത്സ്യ​ക്ക​ച്ച​വ​ടം ന​ട​ത്തു​ന്നു​വെ​ന്ന പ​രാ​തി​യി​ൽ സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ കേ​സെ​ടു​ത്തു. പോ​ത്ത​ൻ​കോ​ട് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യോ​ട് നാ​ലാ​ഴ്ച​ക്ക​യ്ക്ക​കം റി​പ്പോ​ർ​ട്ട് ന​ൽ​കാ​നും ക​മ്മീ​ഷ​ൻ ഉ​ത്ത​ര​വി​ട്ടു.​

പോ​ത്ത​ൻ​കോ​ട് പ​ഞ്ചാ​യ​ത്തി​ന്‍റെ സ്ഥ​ല​ത്ത് സ്വ​ന്ത​മാ​യി ച​ന്ത പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ടെ​ങ്കി​ലും പ​ല സ്ഥ​ല​ത്തും അ​ന​ധി​കൃ​ത മ​ത്സ്യ വ്യാ​പാ​രം കാ​ര​ണം നാ​ട്ടു​കാ​ർ ദു​രി​ത​ത്തി​ലാ​ണ്. ഇ​തി​ന് എ​തി​രെ നാ​ട്ടു​കാ​ർ പ​ഞ്ചാ​യ​ത്തി​ൽ പ​രാ​തി ന​ൽ​കി​യി​ട്ടും അ​നു​കൂ​ല​മാ​യ തീ​രു​മാ​നം ഉ​ണ്ടാ​കാ​ത്ത​തി​നെ തു​ട​ർ​ന്നാ​ണ് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ ഇ​ട​പെ​ട്ട​ത്.

പോ​ത്ത​ൻ​കോ​ട് പ​ഞ്ചാ​യ​ത്തി​ന്‍റെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലും, മം​ഗ​ല​പു​രം റോ​ഡി​ൽ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ൽ പോ​കു​ന്ന വ​ഴി​യി​ൽ പെ​ട്രോ​ൾ പ​മ്പി​നു സ​മീ​പ​വും ന​ട​ത്തു​ന്ന അ​ന​ധി​കൃ​ത മ​ത്സ്യ​ക്ക​ച്ച​വ​ടം കാ​ര​ണം ഇ​വി​ടെ അ​പ​ക​ട​ങ്ങ​ളും പ​തി​വാ​ണ്. ഇ​വി​ടെ ഇ​ന്ധ​നം നി​റ​യ്ക്കാ​ൻ വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്കും റോ​ഡ് മു​റി​ച്ച് ക​ട​ക്കു​മ്പോ​ഴും അ​പ​ക​ട​ങ്ങ​ളു​ണ്ടാ​കു​ക​യും അ​തി​ൽ ഒ​രാ​ൾ മ​രി​ക്കു​ക​യും ചെ​യ്തി​രു​ന്നു. ഇ​തി​നെ തു​ട​ർ​ന്നാ​ണ് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍റെ ഇ​ട​പെ​ട​ൽ.

അ​ന​ധി​കൃ​ത മ​ത്സ്യ ക​ച്ച​വ​ടം ന​ട​ത്തു​ന്ന വ്യാ​പാ​രി​ക​ൾ ഇ​വി​ടെ ത​ന്നെ മാ​ലി​ന്യം നി​ക്ഷേ​പി​ക്കു​ന്ന​തും മ​ലി​ന ജ​ലം ഒ​ഴു​ക്കു​ന്ന​തും ഒ​ക്കെ മ​ലി​നീ​ക​ര​ണ പ്ര​ശ്ന​ങ്ങ​ൾ​ക്കും കാ​ര​ണ​മാ​കു​ന്നു. പോ​ത്ത​ൻ​കോ​ട് കേ​ന്ദീ​ക​രി​ച്ച് റോ​ഡി​നു വ​ശ​ത്ത് വ​ഴി​യാ​ത്ര​ക്കാ​ർ​ക്ക് യാ​ത്ര ചെ​യ്യാ​ൻ പ​റ്റാ​ത്ത ത​ര​ത്തി​ൽ വ​ഴി​യോ​ര ക​ച്ച​വ​ട​ങ്ങ​ൾ വ​ർ​ധി​ച്ചു വ​രി​ക​യാ​ണ്.