പെ​ണ്‍​കൂ​ട്ടി​ക്ക് പീ​ഡ​നം: ട്യൂ​ഷ​ൻ അ​ധ്യാ​പ​ക​ന് ആ​റ് വ​ർ​ഷം ക​ഠി​ന ത​ട​വ്
Friday, January 21, 2022 11:52 PM IST
തി​രു​വ​ന​ന്ത​പു​രം: പ​തി​നൊ​ന്നു​കാ​രി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ ട്യൂ​ഷ​ൻ അ​ധ്യാ​പ​ക​ന് ആ​റ് വ​ർ​ഷം ക​ഠി​ന​ത​ട​വും 25,000 രൂ​പ പി​ഴ​യും. വെ​ള്ള​യാ​ണി വാ​ള​ങ്കോ​ട് സ്വ​ദേ​ശി ഉ​ത്ത​മ​ൻ (47) ആ​ണ് ശി​ക്ഷി​ക്ക​പ്പെ​ട്ട​ത്. തി​രു​വ​ന​ന്ത​പു​രം അ​തി​വേ​ഗ സ്പെ​ഷ​ൽ കോ​ട​തി ജ​ഡ്ജി ആ​ർ. ജ​യ​കൃ​ഷ്ണ​നാ​ണ് ശി​ക്ഷ വി​ധി​ച്ച​ത്.

പ്ര​തി​യി​ൽ നി​ന്നും ഈ​ടാ​ക്കു​ന്ന പി​ഴ തു​ക കു​ട്ടി​ക്ക് ന​ൽ​ക​ണ​മെ​ന്നും ഇ​തി​നു പു​റ​മെ സ​ർ​ക്കാ​ർ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക്ക​ണ​മെ​ന്നും കോ​ട​തി വി​ധി​ച്ചു. പി​ഴ തു​ക അ​ട​ച്ചി​ല്ലെ​ങ്കി​ൽ പ്ര​തി ആ​റ് മാ​സം കൂ​ടു​ത​ൽ ശി​ക്ഷ അ​നു​ഭ​വി​ക്ക​ണം.

2019 ഫെ​ബ്രു​വ​രി 21 വൈ​കു​ന്നേ​രം നാ​ലി​നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത് പാ​ങ്ങ​പ്പാ​റ​യി​ലു​ള്ള വീ​ട്ടി​ൽ ട്യൂ​ഷ​ൻ എ​ടു​ക്കാ​ൻ വ​ന്ന പ്ര​തി പ​ഠ​ന​ത്തി​നി​ട​യി​ൽ കു​ട്ടി​യെ അ​ശ്ലീ​ല ചി​ത്ര​ങ്ങ​ൾ കാ​ണി​ക്കു​ക​യും ദു​രു​ദ്ദേ​ശ​പ​ര​മാ​യ രീ​തി​യി​ൽ സ്പ​ർ​ശി​ക്കു​ക​യും ചെ​യ്തു. ഈ ​സ​മ​യം ക്ലാ​സ് തു​ട​രാ​മെ​ന്ന് കു​ട്ടി ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും പ്ര​തി സ​മ്മ​തി​ച്ചി​ല്ല. തു​ട​ർ​ന്ന് പ്ര​തി ക​ട​ന്നു പി​ടി​ക്കാ​ൻ ശ്ര​മി​ച്ച​പ്പോ​ൾ കു​ട്ടി ബ​ഹ​ളം വ​ക്കു​മെ​ന്ന് പ​റ​ഞ്ഞ​തോ​ടെ ഇ​യാ​ൾ ട്യൂ​ഷ​ൻ നി​ർ​ത്തി പോ​യി.

രാ​ത്രി കു​ട്ടി​യു​ടെ അ​മ്മ ഓ​ഫീ​സി​ൽ നി​ന്നെ​ത്തി​യ​പ്പോ​ൾ പേ​ടി​ച്ച​ര​ണ്ടി​രു​ന്ന കു​ട്ടി​യോ​ട് കാ​ര്യം തി​ര​ക്കി​യ​പ്പോ​ഴാ​ണ് പീ​ഡ​ന​വി​വ​രം അ​റി​ഞ്ഞ​ത്. പ്ര​തി​യെ ഭ​യ​ന്ന് ഇ​രു​വ​രും ഇ​ക്കാ​ര്യം ആ​രോ​ടും പ​റ​ഞ്ഞി​രു​ന്നി​ല്ല. അ​ടു​ത്ത ദി​വ​സം കു​ട്ടി​യു​ടെ അ​മ്മ ഓ​ഫീ​സി​ലി​രു​ന്ന് ക​ര​യു​ന്ന​തു ക​ണ്ട സ​ഹ​പ്ര​വ​ർ​ത്ത​ക കാ​ര്യം തി​ര​ക്കി. വി​വ​രം പ​റ​ഞ്ഞ​പ്പോ​ൾ സ​ഹ​പ്ര​വ​ർ​ത്ത​ക പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കാ​ൻ ഉ​പ​ദേ​ശി​ക്കു​ക​യും തു​ട​ർ​ന്ന് കു​ട്ടി​യു​ടെ അ​മ്മ പ​രാ​തി ന​ൽ​കു​ക​യു​മാ​യി​രു​ന്നു.

പ്രോ​സി​ക്യൂ​ഷ​ന് വേ​ണ്ടി സ്പെ​ഷ​ൽ പ​ബ്ലി​ക്ക് പ്രോ​സി​ക്യൂ​ട്ട​ർ ആ​ർ.​എ​സ്.​വി​ജ​യ് മോ​ഹ​നാ​ണ് ഹാ​ജ​രാ​യ​ത്.