ഇ​ന്ത്യാ ബു​ക് ഓ​ഫ് റിക്കാ​ര്‍​ഡ്സി​ല്‍ ഇ​ടം​പി​ടി​ച്ച ധ​ന്‍​വീ​റി​നെ അ​ഭി​ന​ന്ദി​ച്ചു
Saturday, January 22, 2022 11:23 PM IST
പേ​രൂ​ര്‍​ക്ക​ട: വ്യ​ക്തി​ഗ​ത വി​സ്മ​യ വി​ജ്ഞാ​ന നേ​ട്ട​ങ്ങ​ളി​ലൂ​ടെ ഇ​ന്ത്യ ബു​ക് ഓ​ഫ് റിക്കാർ‍​ഡ്‌​സി​ല്‍ ഇ​ടം നേ​ടി​യ വി​ദ്യാ​ര്‍​ഥി​യെ കെ. ​മു​ര​ളീ​ധ​ര​ന്‍ എം​പി വീ​ട്ടി​ലെ​ത്തി അ​ഭി​ന​ന്ദി​ച്ചു.

പ​ട്ടം കേ​ന്ദ്രീ​യ വി​ദ്യാ​ല​യ​ത്തി​ലെ മൂ​ന്നാം​ക്ലാ​സ് വി​ദ്യാ​ര്‍​ഥി​യാ​ണ് വ​ട്ടി​യൂ​ര്‍​ക്കാ​വ് വേ​ട്ട​മു​ക്ക് സ്വ​ദേ​ശി ടി. ​ശി​വ​ശ​ങ്ക​ര്‍-​ഐ.​ആ​ര്‍ രേ​വ​തി ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​യ എ​സ് .ആ​ര്‍ ധ​ന്‍​വീ​ര്‍. ക​ലാം ബു​ക് ഓ​ഫ് വേ​ള്‍​ഡ് റിക്കാ​ര്‍​ഡ്, ഏ​ഷ്യാ ബു​ക് വേ​ള്‍​ഡ് റിക്കാര്‍​ഡ് എ​ന്നി​വ​യും ല​ഭി​ച്ചി​ട്ടു​ണ്ട്.

ക​വി​ത​ക​ളും ഭ​ജ​ന​ക​ളും ചൊ​ല്ലു​ന്ന​തി​ലു​ള്ള പ്രാ​വീ​ണ്യ​മാ​ണ് കു​ട്ടി​യെ ലോ​ക റിക്കാ​ര്‍​ഡി​ന് ഉ​ട​മ​യാ​ക്കി​യ​ത്. കോ​ണ്‍​ഗ്ര​സ് വ​ലി​യ​വി​ള മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എ.​ജി നൂ​റു​ദീ​ന്‍, നേ​താ​ക്ക​ളാ​യ വി. ​മോ​ഹ​ന​ന്‍ ത​മ്പി, ആ​ര്‍. നാ​രാ​യ​ണ​ന്‍ ത​മ്പി, സി. ​വി​ന്‍​സ​ന്‍റ് റോ​യി എ​ന്നി​വ​രും എം​പി​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.