കു​ട്ടി​ക​ളി​ലെ വാ​ക്‌​സി​നേ​ഷ​നു മി​ക​ച്ച പ്ര​തി​ക​ര​ണം
Saturday, January 22, 2022 11:27 PM IST
നെ​ടു​മ​ങ്ങാ​ട്: കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കു​ട്ടി​ക​ള്‍​ക്ക് ന​ല്‍​കു​ന്ന പ്ര​തി​രോ​ധ കു​ത്തി​വ​യ്പ്പി​ന് മി​ക​ച്ച പ്ര​തി​ക​ര​ണം.​കോ​വി​ന്‍ സൈ​റ്റി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത​വ​ര്‍​ക്കും, നേ​രി​ട്ടെ​ത്തി ര​ജി​സ്റ്റ​ര്‍ ചെ​യ്ത​വ​ര്‍​ക്കു​മാ​യി​രു​ന്നു കു​ത്തി​വ​യ്‌​പ്പെ​ടു​ത്ത​ത്.

ക​രി​പ്പൂ​ര് ഗ​വ.​ഹൈ​സ്‌​കൂ​ള്‍, ഉ​ഴ​മ​ല​യ്ക്ക​ല്‍ എ​ച്ച്എ​സ്എ​സ്, ക​ര​കു​ളം ഗ​വ.​എ​ച്ച്എ​സ്എ​സ്, ഇ​ക്ബാ​ല്‍ എ​ച്ച്എ​സ്എ​സ്, ഇ​ള​വ​ട്ടം ബി​ആ​ര്‍​എം എ​ച്ച്എ​സ്, ആ​ര്യ​നാ​ട് ഗ​വ.​എ​ച്ച്എ​സ്എ​സ്, വി​തു​ര ഗ​വ.​എ​ച്ച്.​എ​സ് തു​ട​ങ്ങി നി​ര​വ​ധി വി​ദ്യാ​ല​യ​ങ്ങ​ളാ​ണ് പ്ര​തി​രോ​ധ കു​ത്തി​വ​യ്പ്പി​ല്‍ ആ​വേ​ശ​ത്തോ​ടെ പ​ങ്കാ​ളി​ക​ളാ​യ​ത്.2007 ഡി​സം​ബ​ര്‍ 31 വ​രെ ജ​നി​ച്ച കു​ട്ടി​ക​ള്‍​ക്കാ​ണ് വാ​ക്‌​സി​ന്‍ ന​ല്‍​കി​യ​ത്. പ്ര​ത്യേ​കം ത​യ്യാ​റാ​ക്കി​യ ര​ജി​സ്‌​ട്രേ​ഷ​ന്‍ കൗ​ണ്ട​ര്‍ തു​റ​ന്നാ​ണ് കു​ത്തി​വ​യ​പ്പ് സ​ജ്ജ​മാ​ക്കി​യ​ത്.

കു​ത്തി​വ​യ്പ്പി​നു മു​മ്പ് ശരീരോ​ഷ്മാ​വ് പ​രി​ശോ​ധി​ച്ചാ​യി​രു​ന്നു കു​ത്തി​വ​യ്പ്പ് ന​ല്‍​കി​യ​ത്. അ​താ​ത് പ്ര​ദേ​ശ​ത്തെ ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​രാ​ണ് കു​ത്തി​വ​യ്പ്പി​ന് നേ​തൃ​ത്വം ന​ല്‍​കി. തി​ങ്ക​ളാ​ഴ്ച കു​ട്ടി​ക​ൾ​ക്ക് പ്ര​തി​രോ​ധ കു​ത്തി​വ​യ്പ് തു​ട​രും.