ആ​ർ​ഡി​ഒ​യും വി​സി​ൽ എം​ഡി​യും ഇ​ട​പെ​ട്ടു; ജ​ന​കീ​യ സ​മ​രം ഒ​ത്തു​തീ​ർ​ന്നു
Saturday, January 22, 2022 11:27 PM IST
വി​ഴി​ഞ്ഞം. തു​റ​മു​ഖ ക​മ്പ​നി പ്ര​ദേ​ശ​വാ​സി​ക​ളെ ദ്രോ​ഹി​ക്കു​ന്നു​വെ​ന്നാ​രോ​പി​ച്ച് ബി​ജെ​പി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ര​ണ്ട​ര മാ​സ​മാ​യി മു​ല്ലൂ​രി​ൽ ന​ട​ന്നു വ​ന്ന ജ​ന​കീ​യ സ​മ​രം അ​വ​സാ​നി​പ്പി​ച്ചു. തി​രു​വ​ന​ന്ത​പു​രം ആ​ർ​ഡി​ഒ​യും വി​ഴി​ഞ്ഞം തു​റ​മു​ഖ ക​മ്പ​നി (വി ​സി​ൽ) എം​ഡി​യും പ്ര​തി​ഷേ​ധ​ക്കാ​ർ​ക്ക് ന​ൽ​കി​യ ഉ​റ​പ്പി​ൻ​മേ​ൽ താ​ല്കാ​ലി​ക​മാ​യാ​ണ് സ​മ​രം അ​വ​സാ​നി​പ്പി​ക്കു​ന്നെ​തെ​ന്ന് ബി​ജെ​പി നേ​താ​ക്ക​ൾ പ​റ​ഞ്ഞു.

മൂ​ന്ന് ദി​വ​സ​ത്തി​ന​കം തു​റ​മു​ഖ ക​മ്പ​നി എം​ഡി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച് അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ ആം​ബു​ല​ൻ​സ് ക​ട​ന്നു പോ​കു​ന്ന വി​ധം സ​ഞ്ചാ​ര സ്വാ​ത​ന്ത്ര്യം ന​ൽ​കാ​ൻ ഉ​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും വീ​ടും സ്ഥ​ല​വും വി​ട്ടു ന​ൽ​കി​യ​വ​ർ​ക്ക് പു​ന​ര​ധി​വാ​സ പാ​ക്കേ​ജി​ൽ ഉ​ൾ​പ്പെ​ടു​ത്തി അ​ഞ്ച് സെ​ന്‍റ് സ്ഥ​ലം ഒ​രു മാ​സ​ത്തി​ന​കം ന​ൽ​കു​മെ​ന്ന​തും ഉ​ൾ​പ്പെ​ടെ​യു​ള്ള ഉ​റ​പ്പി​ലാ​ണ് സ​മ​ര​ക്കാ​രു​ടെ പി​ൻ​മാ​റ്റം. തു​ട​ർ​ന്ന് വൈ​കു​ന്നേ​രം ന​ട​ന്ന വി​ജ​യാ​ഘോ​ഷ സ​മ്മേ​ള​ന​ത്തി​ന് ഏ​രി​യ പ്ര​സി​ഡ​ന്‍റ് ശ്രീ​ജു​ലാ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് അ​ഡ്വ.​രാ​ജ് മോ​ഹ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.