സു​ഗ​ത​കു​മാ​രി​യു​ടെ പി​റ​ന്നാ​ൾ​ദി​നത്തിൽ ഓ​ർ​മ​ക​ൾ പ​ങ്കു​വ​ച്ച് മ​ത​നേ​താ​ക്ക​ൾ
Saturday, January 22, 2022 11:29 PM IST
തി​രു​വ​ന​ന്ത​പു​രം: 2020 ജ​നു​വ​രി​യി​ൽ എ​ൺ​പ​ത്തി​യാ​റാം പി​റ​ന്നാ​ൾ​ദി​ന​ത്തി​ൽ ആ​ശം​സ​ക​ളു​മാ​യി വീ​ട്ടി​ലെ​ത്തി​യ ആ​ർ​ച്ച് ബി​ഷ​പ് ഡോ .​സൂ​സാ​പാ​ക്യ​ത്തോ​ടും പാ​ള​യം ഇ​മാം വി.​പി.​സു​ഹൈ​ബ് മൗ​ല​വി​യോ​ടും ശാ​ന്തി​സ​മി​തി​യു​ടെ മ​റ്റു നേ​താ​ക്ക​ളോ​ടും കൂ​ടി നി​ന്ന പ​ത്ര​മാ​ധ്യ​മ പ്ര​തി​നി​ധി​ക​ളോ​ടും സു​ഗ​ത​കു​മാ​രി ടീ​ച്ച​ർ പ​റ​ഞ്ഞ​ത് ’ഈ ​കെ​ട്ട​കാ​ല​ത്തു നി​ന്നും എ​ത്ര​യും വേ​ഗം ത​ന്നെ​ക്കൂ​ടി അ​ങ്ങ് വി​ളി​ക്ക​ണേ ദൈ​വ​മേ ’ എ​ന്നാ​യി​രു​ന്നു . മാ​ർ​ച്ചി​ൽ കോ​വി​ഡ് ക​ട​ന്നെ​ത്തി . ആ ​ഡി​സം​ബ​റി​ൽ ത​ന്നെ സു​ഗ​ത​കു​മാ​രി ടീ​ച്ച​റെ​യും കോ​വി​ഡ് ക​വ​ർ​ന്നെ​ടു​ത്തു കൊ​ണ്ട് പോ​യി........

കോ​വി​ഡ് ക​ട​ന്നു വ​രും വ​രെ എ​ല്ലാ പി​റ​ന്നാ​ൾ ദി​ന​ത്തി​ലും മ​ത​നേ​താ​ക്ക​ളും രാ​ഷ്ട്രീ​യ സാം​സ്കാ​രി​ക ഭ​ര​ണ നേ​താ​ക്ക​ളും സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളും ആ​ശം​സ​ക​ളു​മാ​യി ടീ​ച്ച​റെ കാ​ണാ​ൻ എ​ത്തു​മാ​യി​രു​ന്നു . അ​തെ​ല്ലാം ടീ​ച്ച​ർ ആ​സ്വ​ദി​ക്കു​ക​യും ചെ​യ്തി​രു​ന്നു. ഇ​ന്ന​ലെ സു​ഗ​ത​കു​മാ​രി ടീ​ച്ച​റി​ന്‍റെ എ​ൺ​പ​ത്തി​യെ​ട്ടാം പി​റ​ന്നാ​ൾ ദി​ന​മാ​യി​രു​ന്നു . ടീ​ച്ച​റു​ടെ ഓ​ർ​മ​ക​ൾ മ​ത​നേ​താ​ക്ക​ളും സാം​സ്കാ​രി​ക നേ​താ​ക്ക​ളും വി​ദ്യാ​ർ​ഥി​ക​ളും പ​ങ്കു​വ​ച്ചു.

ടീ​ച്ച​റു​ടെ വേ​ർ​പാ​ട് ഇ​പ്പോ​ഴും വി​ശ്വ​സി​ക്കാ​നാ​വു​ന്നി​ല്ലെ​ന്ന് ശാ​ന്തി സ​മി​തി ര​ക്ഷാ​ധി​കാ​രി​ക​ളാ​യ തി​രു​വ​ന​ന്ത​പു​രം അ​തി​രൂ​പ​താ ആ​ർ​ച്ച് ബി​ഷ​പ്പ് ഡോ .​എം.​സൂ​സ​പാ​ക്യം , പാ​ള​യം ഇ​മാം ഡോ .​വി.​പി.​സു​ഹൈ​ബ് മൗ​ല​വി , ശാ​ന്തി​ഗി​രി ആ​ശ്ര​മം ഓ​ർ​ഗ​നൈ​സിം​ഗ് സെ​ക്ര​ട്ട​റി സ്വാ​മി ഗു​രു​ര​ത്നം ജ്ഞാ​ന​ത​പ​സ്വി, സ്വാ​മി സൂ​ക്ഷ്മാ​ന​ന്ദ എ​ന്നി​വ​ർ പ​റ​ഞ്ഞു . ശാ​ന്തി സ​മി​തി​യു​ടെ ചെ​യ​ർ​പേ​ഴ്സ​ൺ കൂ​ടി​യാ​യി​രു​ന്ന സു​ഗ​ത​കു​മാ​രി ക​വ​യി​ത്രി​യും പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​യും മാ​ത്ര​മാ​യി​രു​ന്നി​ല്ല മ​ത​മൈ​ത്രി​ക്കും അ​ശ​ര​ണ​രു​ടെ അ​ത്താ​ണി​ക്കും വേ​ണ്ടി ജീ​വി​ച്ച ഏ​റ്റ​വും വ​ലി​യ മ​നു​ഷ്യ​സ്നേ​ഹി കൂ​ടി​യാ​യി​രു​ന്നു എ​ന്നും അ​വ​ർ വ്യ​ക്ത​മാ​ക്കി .

അ​വ​സാ​ന​കാ​ലം വ​രെ സു​ഗ​ത​കു​മാ​രി ടീ​ച്ച​റു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ എ​പ്പോ​ഴും സ​ജീ​വ​മാ​യി​രു​ന്ന ശാ​ന്തി സ​മി​തി ജ​ന​റ​ൽ ക​ൺ​വീ​ന​ർ എ​ച്ച്.​ഷ​ഹീ​ർ മൗ​ല​വി, സെ​ക്ര​ട്ട​റി ജെ.​എം.​റ​ഹിം , ക​ൺ​വീ​ന​ർ .ആ​ർ.​നാ​രാ​യ​ണ​ൻ ത​മ്പി എ​ന്നി​വ​ർ സു​ഗ​ത​കു​മാ​രി നി​ല​കൊ​ണ്ട നി​ല​പാ​ടു​ക​ൾ​ക്കും പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും തു​ട​ർ​ച്ച ഉ​ണ്ടാ​കു​മെ​ന്നും കോ​വി​ഡ് കാ​ല​ത്തെ നി​യ​ന്ത്ര​ണ​ങ്ങ​ൾ മാ​റി​യാ​ൽ ശാ​ന്തി സ​മി​തി​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സ​ജീ​വ​മാ​കു​മെ​ന്നും പ​റ​ഞ്ഞു.

സു​ഗ​ത​കു​മാ​രി​യു​ടെ ജീ​വി​ത​വും പ്ര​വ​ർ​ത്ത​ന​ങ്ങ​ളും സ​ന്ദേ​ശ​ങ്ങ​ളും പു​തി​യ​ത​ല​മു​റ​യി​ൽ എ​ത്തി​ക്കു​ന്ന​തി​നാ​യി വെ​ബ്സൈ​റ്റ് ഉ​ണ്ടാ​ക്ക​ൽ ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ട​ങ്ങി​ക്ക​ഴി​ഞ്ഞു എ​ന്നും ശാ​ന്തി സ​മി​തി സെ​ക്ര​ട്ട​റി ജെ.​എം.​റ​ഹിം വ്യ​ക്ത​മാ​ക്കി .