അ​നു​വാ​ദ​പ​ത്രി​ക​ക്കാ​യി കാ​ത്ത് പ​വി​ത്രാ​ന​ന്ദ​പു​രം കോ​ള​നി​വാ​സി​ക​ള്‍
Tuesday, January 25, 2022 11:13 PM IST
നെ​യ്യാ​റ്റി​ന്‍​ക​ര : പ​വി​ത്രാ​ന​ന്ദ​പു​രം കോ​ള​നി​യി​ലെ 25 കു​ടും​ബ​ങ്ങ​ള്‍ ന​ഗ​ര​സ​ഭ​യു​ടെ അ​നു​വാ​ദ​പ​ത്രി​ക​ക്കാ​യി കാ​ത്തി​രി​ക്കു​ന്നു. നെ​യ്യാ​റ്റി​ന്‍​ക​ര ന​ഗ​ര​സ​ഭ​യി​ലെ കൂ​ട്ട​പ്പ​ന വാ​ർ​ഡി​ലെ പ​വി​ത്രാ​ന​ന്ദ​പു​രം കോ​ള​നി​യി​ല്‍ മു​പ്പ​ത്തി​യ​ഞ്ച് കു​ടും​ബ​ങ്ങ​ളാ​ണ് നി​ല​വി​ലു​ള്ള​ത്. പ​ട്ട​യം ല​ഭി​ക്കു​ന്ന​തി​നു​ള്ള ന​ഗ​ര​സ​ഭ​യു​ടെ അ​നു​വാ​ദ​പ​ത്രി​ക ഇ​ക്കൂ​ട്ട​ത്തി​ല്‍ പ​ത്ത് കു​ടും​ബ​ങ്ങ​ള്‍​ക്ക് ല​ഭ്യ​മാ​യി. കോ​ള​നി നി​വാ​സി​ക​ള്‍​ക്ക് പ​ട്ട​യം ല​ഭി​ക്കു​ന്ന​തി​നാ​യി ക​ഴി​ഞ്ഞ കു​റെ​യേ​റെ വ​ര്‍​ഷ​ങ്ങ​ളാ​യി ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ളെ​യും ഓ​ഫീ​സു​ക​ളെ​യും നി​ര​ന്ത​രം സ​മീ​പി​ക്കു​ന്നു​ണ്ടെ​ന്ന് കൗ​ണ്‍​സി​ല​ര്‍ മ​ഹേ​ഷ് കൂ​ട്ട​പ്പ​ന ദീ​പി​ക​യോ​ട് പ​റ​ഞ്ഞു.

പ​ട്ട​യം ല​ഭി​ക്കു​ന്ന​തി​നു​ള്ള പ്രാ​ഥ​മി​ക ന​ട​പ​ടി​യെ​ന്നോ​ണം ന​ഗ​ര​സ​ഭാ കൗ​ൺ​സി​ലി​ൽ കോ​ള​നി പു​റ​മ്പോ​ക്ക് ഭൂ​മി​യാ​ക്കി മാ​റ്റു​ന്ന​തി​ന് പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ച് പാ​സാ​ക്കി. തു​ട​ർ​ന്ന് താ​ലൂ​ക്ക്, വി​ല്ലേ​ജ് ഓ​ഫീ​സു​ക​ളി​ല്‍ നി​ന്നും നി​ല​വി​ൽ താ​മ​സി​ക്കു​ന്ന​വ​രു​ടെ സ​ർ​വേ ന​ട​ത്തി. കോ​ള​നി​യി​ല്‍ ഓ​രോ കു​ടും​ബ​ങ്ങ​ള്‍​ക്കു​മു​ള്ള വ​സ്തു അ​ള​ന്ന് തി​ട്ട​പ്പെ​ടു​ത്തി. ന​ഗ​ര​സ​ഭ​യു​ടെ അ​നു​വാ​ദ​പ​ത്രി​ക പ്രാ​പ്ത​മാ​യാ​ല്‍ അ​ധി​കം വൈ​കാ​തെ പ​ട്ട​യം കി​ട്ടു​മെ​ന്നും കൗ​ണ്‍​സി​ല​ര്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു.