എ​ൽ​ബി​എ​സ് സെ​ന്‍റ​റി​ൽ തൊ​ഴി​ൽ അ​ധി​ഷ്ഠി​ത കോ​ഴ്‌​സു​ക​ൾ
Thursday, January 27, 2022 11:15 PM IST
തി​രു​വ​ന​ന്ത​പു​രം: എ​ൽ​ബി​എ​സ് സെ​ന്‍റ​ർ ഫോ​ർ സ​യ​ൻ​സ് ആ​ൻ​ഡ് ടെ​ക്‌​നോ​ള​ജി​യു​ടെ തി​രു​വ​ന​ന്തു​പ​രം കേ​ന്ദ്ര​ത്തി​ലും സം​സ്ഥാ​ന​ത്തെ മ​റ്റു കേ​ന്ദ്ര​ങ്ങ​ളി​ലും സം​ഘ​ടി​പ്പി​ക്കു​ന്ന ഡി​പ്ലോ​മ ഇ​ൻ കം​പ്യൂ​ട്ട​ർ ആ​പ്ലി​ക്കേ​ഷ​ൻ (സോ​ഫ്റ്റ്‌​വെ​യ​ർ) - ഡി​സി​എ (എ​സ്) കോ​ഴ്‌​സ് ഫെ​ബ്രു​വ​രി അ​വ​സാ​ന​വാ​രം ആ​രം​ഭി​ക്കു​ന്നു.

കോ​ഴ്‌​സി​ൽ ചേ​രാ​ൻ താ​ത്പ​ര്യ​മു​ള്ള​വ​ർ​ക്ക് ഫെ​ബ്രു​വ​രി 23 വ​രെ ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. കോ​ഴ്‌​സ് സ​മ​യം, ഫീ​സ് തു​ട​ങ്ങി​യ വി​വ​ര​ങ്ങ​ൾ​ക്ക് https:// lbscentre.kerala.gov.in . ഫോ​ൺ: 0471 2560333.

നെ​ടു​മ​ങ്ങാ​ട്
ന​ഗ​ര​സ​ഭ​യി​ലെ
ആം​ബു​ല​ൻ​സു​ക​ൾ
ക​ട്ട​പ്പു​റ​ത്ത്

നെ​ടു​മ​ങ്ങാ​ട്: കോ​വി​ഡ് പ​ട​ർ​ന്ന് പി​ട​ക്കു​ന്പോ​ൾ ജ​ന​ങ്ങ​ൾ​ക്ക് സ​ഹാ​യ​ക​മാ​കേ​ണ്ട ന​ഗ​ര​സ​ഭ​യി​ലെ ര​ണ്ട് ആം​ബു​ല​ൻ​സു​ക​ളും ക​ട​പ്പു​റ​ത്താ​യി​ട്ട് മാ​സ​ങ്ങ​ൾ. ആം​ബു​ല​ൻ​സു​ക​ൾ പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​ക്ക​ണ​മെ​ന്ന് നി​ര​വ​ധി ത​വ​ണ കൗ​ൺ​സി​ലി​ൽ പ​രാ​തി ഉ​ന്ന​യി​ച്ചി​ട്ടും യാ​തൊ​രു ന​ട​പ​ടി​യും സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്ന് പ​രാ​തി​യു​ണ്ട്. ആം​ബു​ല​ൻ​സു​ക​ൾ ചാ​ക്ക​യി​ലെ ഒ​രു വ​ർ​ക്ക് ഷോ​പ്പി​ലേ​ക്ക് മാ​റ്റി​യെ​ങ്കി​ലും വ​ർ​ക്ക് ചെ​യ്യു​ന്ന​തി​നു​ള്ള അ​നു​മ​തി ന​ൽ​കാ​തെ ജ​ന​ങ്ങ​ളെ ബു​ദ്ധി​മു​ട്ടി​പ്പി​ക്കു​ക​യാ​ണെ​ന്ന് യു​ഡി​ഫ് പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി ലീ​ഡ​ർ പു​ങ്കും​മൂ​ട് അ​ജി​യും , കൗ​ൺ​സി​ല​ർ എം.​എ​സ് ബി​നു​വും പ​റ​ഞ്ഞു.