പൊ​ള്ള​ലേ​റ്റ് ചി​കി​ത്സ​യി​ലായി​രു​ന്ന പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു
Friday, January 28, 2022 1:51 AM IST
വാ​മ​ന​പു​രം: പൊ​ള്ള​ലേ​റ്റ് ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞി​രു​ന്ന പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു. വാ​മ​ന​പു​രം ക​രി​വേ​ലി മ​ട​ത്തി​ൽ വീ​ട്ടീ​ൽ രാ​ജേ​ഷ് - ദി​വ്യ ദ​മ്പ​തി​ക​ളു​ടെ മ​ക​ൾ അ​ന​ഘ (15) ആ​ണ് മ​രി​ച്ച​ത്. ചൊ​വ്വാ​ഴ്ച അ​ന​ഘ​യു​ടെ വീ​ട്ടി​ൽ നി​ന്ന് പു​ക ഉ​യ​രു​ന്ന​ത് ക​ണ്ട് അ​യ​ൽ വാ​സി​ക​ൾ ചെ​ന്ന് നോ​ക്കു​മ്പോ​ൾ പൊ​ള്ള​ലേ​റ്റ നി​ല​യി​ൽ അ​ന​ഘ കി​ട​ക്കു​ന്ന​താ​ണ് ക​ണ്ട​ത് .തു​ട​ർ​ന്ന് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ക​ഴി​ഞ്ഞ ദി​വ​സം മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു.