ജോ​ലി​ക​ഴി​ഞ്ഞ് മ​ട​ങ്ങി​യ ഗൃ​ഹ​നാ​ഥ​ൻ കാ​റി​ടി​ച്ച് മ​രി​ച്ചു
Friday, May 6, 2022 2:38 AM IST
നേ​മം: ജോ​ലി​ക​ഴി​ഞ്ഞ് വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ക​യാ​യി​രു​ന്ന ഗൃ​ഹ​നാ​ഥ​ൻ ക​ര​മ​ന-​ക​ളി​യി​ക്കാ​വി​ള പാ​ത​യി​ൽ അ​യ​ണി​മൂ​ട്ടി​ൽ കാ​റി​ടി​ച്ച് മ​രി​ച്ചു. വെ​ടി​വെ​ച്ചാ​ൻ കോ​വി​ൽ അ​യ​ണി​മൂ​ട് വി. ​ടി. സ​ദ​ന​ത്തി​ൽ ബി. ​വി​ശ്വ​നാ​ഥ​ൻ (74) ആ​ണ് മ​രി​ച്ച​ത്. ഹാ​ർ​ഡ് വെ​യ​ർ ക​ട​യി​ലെ കാ​ഷ്യ​റാ​യ വി​ശ്വ​നാ​ഥ​ൻ ചൊ​വ്വാ​ഴ്ച രാ​ത്രി ജോ​ലി ക​ഴി​ഞ്ഞ് വീ​ട്ടി​ലേ​ക്ക് ന​ട​ന്നു​പോ​ക​വേ അ​മി​ത​വേ​ഗ​ത്തി​ൽ വ​ന്ന കാ​ർ വി​ശ്വ​നാ​ഥ​നെ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ന​രു​വാ​മൂ​ട് പോ​ലീ​സ് കേ​സെ​ടു​ത്തു. ഭാ​ര്യ: സി.​തു​ള​സി. മ​ക്ക​ൾ: ക​വി​ത വി​ശ്വ​നാ​ഥ് (സാ​ഹി​ത്യ​കാ​രി), വി.​ടി. വി​ജി​ത. മ​രു​മ​ക​ൻ: സി.​കെ. അ​നി​ൽ​കു​മാ​ർ. സ​ഞ്ച​യ​നം ഞാ​യ​റാ​ഴ്ച രാ​വി​ലെ ഒ​ന്പ​തി​ന്.