പ്ല​സ് ടു ​വി​ദ്യാ​ര്‍​ഥി​നി ജീവനൊടുക്കി; മ​ര​ണ​ത്തി​ല്‍ ദു​രൂ​ഹ​ത​യെ​ന്ന് ബ​ന്ധു​ക്ക​ള്‍
Friday, May 6, 2022 2:38 AM IST
വെ​ള്ള​റ​ട: ക​ള്ളി​ക്കാ​ട്ട് പ്ല​സ് ടു ​വി​ദ്യാ​ര്‍​ഥി​നി ആ​ത്മ​ഹ​ത്യ ചെ​യ്തു. ക​ള്ളി​ക്കാ​ട് നാ​ല്‍​പ​റ​കു​ഴി​യി​ല്‍ ബ​ഷീ​ര്‍ -ഷീ​ല ദ​മ്പ​തി​ക​ളു​ടെ മ​ക​ള്‍ ത​സ്‌​ലി​മ (17)ആ​ണ് വീ​ട്ടി​ലെ കു​ളി​മു​റി​യി​ല്‍ ജീ​വ​നൊ​ടു​ക്കി​യ​ത്. വീ​ര​ണ​കാ​വ് സ്‌​കൂ​ളി​ലെ പ്ല​സ് ടു ​വി​ദ്യാ​ര്‍​ഥി​നി​യാ​ണ്. രാ​ത്രി​യി​ല്‍ ഒ​രു ഫോ​ണ്‍ കോ​ള്‍ വ​ന്ന ശേ​ഷ​മാ​ണ് കി​ട​പ്പ് മു​റി​യോ​ട് ചേ​ര്‍​ന്ന ബാ​ത്‌​റൂ​മി​ലെ ഷ​വ​റി​ല്‍ കു​രു​ക്കു​ണ്ടാ​ക്കി ആ​ത്മ​ഹ​ത്യ ചെ​യ്ത​ത് എ​ന്ന് ബ​ന്ധു​ക്ക​ള്‍ മൊ​ഴി ന​ല്‍​കി.​ ഷീ​ല​യും സ​ഹോ​ദ​ര​നും ബാ​ത്‌​റൂ​മി​ലെ വാ​തി​ല്‍ പൊ​ളി​ച്ചു മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചു​വെ​ങ്കി​ലും ത​സ്‌​ലി​മ മ​രി​ച്ചി​രു​ന്നു. നെ​യ്യാ​ര്‍ ഡാം ​പോ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തി വീ​ട്ടു​കാ​രി​ല്‍ നി​ന്നും മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി.