ഗായകൻ പട്ടം സനിത്തിനെ ആദരിച്ചു
Friday, May 6, 2022 11:55 AM IST
തിരുവനന്തപുരം: ചലച്ചിത്ര പിന്നണിഗായകൻ പട്ടം സനിത്തിന് ശ്രീകാര്യം അലത്തറ രാജീവ് ഗാന്ധി ആദർശ സാംസ്കാരിക സമിതിയിൽ നടന്ന ചടങ്ങിൽ ലോക ആരോഗ്യ സംഘടനയിലെ പ്രശസ്ത ഡോ: എസ് എസ് ലാൽ പൊന്നാട ചാർത്തി ആദരിച്ചു. ചടങ്ങ് ഡോ: എസ് എസ് ലാൽ ഉദ്ഘാടനം ചെയ്തു.

പ്രസിഡന്‍റ് അലത്തറ അനിൽ കുമാറിന്‍റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ കെപിസിസി സെക്രട്ടറി ആറ്റിപ്ര അനിൽ, രാജേന്ദ്രൻ,സനൽ ചേന്തി, നജീബ് റഷീദ് എന്നിവർ പങ്കെടുത്തു സംസാരിച്ചു.