ഒാ​ട്ടോ ചാ​ർ​ജി​നെ ചൊ​ല്ലി ത​ർ​ക്കം ! മൂ​വ​ർ സം​ഘം ഒാ​ട്ടോ​റി​ക്ഷ അ​ടി​ച്ചു ത​ക​ർ​ത്തു
Sunday, May 15, 2022 1:03 AM IST
പാ​റ​ശാ​ല: ഒാ​ട്ടോ ചാ​ർ​ജി​നെ ചൊ​ല്ലി​യു​ള്ള ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് മൂ​വ​ർ​സം​ഘം ഒാ​ട്ടോ​റി​ക്ഷ അ​ടി​ച്ചു ത​ക​ർ​ത്തു. ഇ​ന്ന​ലെ വൈ​കു​ന്നേ​രം മൂ​ന്നി​ന് ദേ​ശീ​യ​പാ​ത​യി​ൽ കൊ​റ്റ​മം ജം​ഗ്ഷ​നി​ലെ ഒാ​ട്ടോ സ്റ്റാ​ന്‍റി​ലെ​ത്തി​യാ​ണ് മൂ​വ​ർ​സം​ഘം ഓ​ട്ടോ​റി​ക്ഷ അ​ടി​ച്ചു ത​ക​ർ​ത്ത​ത്. പു​തു​ക്കു​ളം സ്വ​ദേ​ശി സ​ന്തോ​ഷി​ന്‍റെ ഒാ​ട്ടോ​റി​ക്ഷ​യാ​ണ് ത​ക​ർ​ത്ത​ത് .

കൊ​റ്റ​മം സ്വ​ദേ​ശി​ക​ളാ​യ അ​ജ​യ​ൻ, മ​നു, ഇ​വ​രു​ടെ സു​ഹൃ​ത്താ​യ കാ​ക്ക​റ​വി​ള സ്വ​ദേ​ശി​യും ചേ​ർ​ന്നാ​ണ് ഒാ​ട്ടോ​റി​ക്ഷ ത​ക​ർ​ത്ത​തെ​ന്ന് സ​ന്തോ​ഷ് പോ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യി​ൽ​പ​റ​യു​ന്നു. ഇ​ന്ന​ലെ 3.30ന് ​അ​ജ​യ​ൻ ഓ​ട്ടോ​റി​ക്ഷ​യി​ൽ യാ​ത്ര ചെ​യ്ത​തി​ന്‍റെ കൂ​ലി​യാ​യി 30 രൂ​പ ആ​വ​ശ്യ​പ്പെ​ട്ടു​വെ​ങ്കി​ലും ന​ൽ​കാ​ൻ ത​യ്യാ​റാ​യി​ല്ല. തു​ട​ർ​ന്ന് വാ​ക്കു​ത​ർ​ക്കം ഉ​ണ്ടാ​കു​ക​യും കൈ​യേ​റ്റം ന​ട​ത്തു​ക​യും ചെ​യ്തു. തു​ട​ർ​ന്ന് അ​ജ​യ​ൻ ത​ന്‍റെ കാ​റി​ലെ​ത്തി ഒാ​ട്ടോ​റി​ക്ഷ അ​ടി​ച്ചു ത​ക​ർ​ക്കു​ക​യാ​യി​രു​ന്നു. പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.