ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​വ​ര്‍ വി​ളി​പ്പാ​ട​ക​ലെ ! പു​ര​യി​ട​ത്തി​ലെ മ​രം വെ​ട്ടി​യ​തി​ന് ജാ​മ്യ​മി​ല്ലാ വ​കു​പ്പ് പ്ര​കാ​രം കേ​സ്
Sunday, May 15, 2022 1:04 AM IST
തോ​മ​സ് വ​ര്‍​ഗീ​സ്

മ​ക​ളു​ടെ പ​ഠ​നാ​വ​ശ്യ​ത്തി​ന് പ​ണം തി​ക​യാ​തെ വ​ന്ന​പ്പോ​ള്‍ പാ​ര​മ്പ​ര്യ​മാ​യി ല​ഭി​ച്ച പു​ര​​യിട​ത്തി​ല്‍ നി​ന്നും മ​രം വെ​ട്ടി​യ​തി​ന് ജാ​മ്യ​മി​ല്ലാ​വ​കു​പ്പ് പ്ര​കാ​രം ത​മി​ഴ്നാ​ട് വ​നം വ​കു​പ്പ് കേ​സ് എ​ടു​ത്ത​ത് അ​മ്പൂ​രി​യി​ല്‍ നി​ന്നും കി​ലോ​മീ​റ്റ​റു​ക​ള്‍ മാ​ത്രം അ​ക​ലെ​യു​ള്ള പ​ത്തു​കാ​ണി​യി​ൽ. ത​മി​ഴ്നാ​ട്ടി​ലെ ക​ട​യാ​ലും​മൂ​ട് പ​ഞ്ചാ​യ​ത്തി​ലെ ക​റ്റു​വ പ​ത്തു​കാ​ണി​യി​ല്‍ ക​ഴി​ഞ്ഞ 23 വ​ര്‍​ഷ​മാ​യി താ​മ​സി​ക്കു​ന്ന രാ​ജു​വി​നാ​ണ് പ​രി​സ്ഥി​തി​ദു​ര്‍​ബ​ല​മേ​ഖ​ല​യു​ടെ പേ​രി​ലു​ള്ള ദു​രി​തം നേ​രി​ട്ട് അ​നു​ഭ​വി​ക്കേ​ണ്ടി വ​ന്ന​ത്. പ​രി​സ്ഥി​തി​ദു​ര്‍​ബ​ല പ്ര​ദേ​ശ​മാ​ക്ക​പ്പെ​ട്ട​തി​നെ തു​ട​ര്‍​ന്നു ത​നി​ക്കു നേ​രി​ടേ​ണ്ടി വ​ന്ന ദു​രി​തം രാ​ജു ത​ന്നെ ദീ​പി​ക​യോ​ട് സാ​ക്ഷ്യ​പ്പെ​ടു​ത്തു​ന്നു.

ഒ​ളി​ച്ചു​ക​ഴി​യേ​ണ്ടി വ​ന്ന​ത് മാ​സ​ങ്ങ​ളോ​ളം

സ്വ​ന്തം പു​ര​യി​ട​ത്തി​ല്‍ നി​ന്നും മ​രം വെ​ട്ടി​യ​തി​നെ തു​ട​ര്‍​ന്ന് ജാ​മ്യ​മി​ല്ലാ വ​കു​പ്പ് പ്ര​കാ​രം കേ​സ് എ​ടു​ത്ത​തോ​ടെ രാ​ജു എ​ന്ന ത​മി​ഴ്നാ​ട് സ്വ​ദേ​ശി​ക്ക് ഒ​ളി​വി​ല്‍ ക​ഴി​യേ​ണ്ടി വ​ന്ന​ത് മാ​സ​ങ്ങ​ളോ​ളം. സ്വ​ന്തം പു​ര​യി​ട​ത്തി​ല്‍ കൃ​ഷി ചെ്ത​ത മ​ഹാ​ഗ​ണി, അ​ല്‍​പ​ശി എ​ന്നീ മ​ര​ങ്ങ​ള്‍ മ​ക​ളു​ടെ പ​ഠ​നാ​വ​ശ്യ​ത്തി​നാ​യി ഒ​രു വ്യാ​പാ​രി​ക്ക് 50000 രൂ​പ​യ്ക്ക് വി​റ്റു. ഭാ​ര്യാ​പി​താ​വ് 30 വ​ര്‍​ഷം മു​മ്പ് ന​ല്കി​യ ഭൂ​മി​യി​ല്‍ നി​ന്ന ത​ടി​യാ​യി​രു​ന്നു ഇ​ത്. ക​ന്യാ​കു​മാ​രി വൈ​ല്‍​ഡ് ലൈ​ഫ് സാ​ഞ്ച്വ​റി​യു​ടെ ഭാ​ഗ​മാ​യി പ​ത്തു​കാ​ണി​ക്ക് സ​മീ​പ​മു​ള്ള പ്ര​ദേ​ശ​ങ്ങ​ള്‍ പ​രി​സ്ഥി​തി ദു​ര്‍​ബ​ല മേ​ഖ​ല​ക​ളാ​യി പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

ഇ​തേ തു​ട​ര്‍​ന്ന് ഈ ​പ്ര​ദേ​ശ​ത്തു നി​ന്നും പാ​സ് വാ​ങ്ങാ​തെ മ​രം വെ​ട്ടി​യ​ന്നെ പേ​രി​ലാ​ണ് ജാ​മ്യ​മി​ല്ലാ വ​കു​പ്പ് പ്ര​കാ​രം ഫോ​റ​സ്റ്റ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ കേ​സെ​ടു​ത്ത​തെ​ന്ന് രാ​ജു പ​റ​യു​ന്നു.

കേ​സാ​യ​തോ​ടെ വീ​ട്ടി​ല്‍ നി​ന്നും മാ​റി നി​ൽക്കേ​ണ്ട അ​വ​സ്ഥ​യാ​യി. 50000 രൂ​പ​യ്ക്ക് ത​ടി വാ​ങ്ങി​യ വ്യാ​പാ​രി​ക്കെ​തി​രേ​യും ഫോ​റ​സ്റ്റ് കേ​സെ​ടു​ത്തു. ഞാ​ന്‍ ഒ​ന്നാം പ്ര​തി​യും വ്യാ​പാ​രി ര​ണ്ടാം പ്ര​തി​യും. ഫോ​റ​സ്റ്റു​കാ​ര്‍ പി​ടി​ച്ചാ​ല്‍ കൊ​ണ്ടു​പോ​യി ജ​യി​ലി​ല്‍ അ​ട​യ്ക്കു​മെ​ന്നു​റ​പ്പ്. ഇ​തോ​ടെ കോ​ട​തി​യി​ല്‍ നി​ന്ന് ജാ​മ്യം എ​ടു​ക്കേണ്ടഅവസ്ഥയാണെന്നും രാ​ജു കൂ​ട്ടി​ച്ചേ​ര്‍​ത്തു.

വ​ക്കീ​ല്‍ ഫീ​സാ​യി ന​ൽ​കേ​ണ്ടി വ​ന്ന​ത് 1.35 ല​ക്ഷം രൂ​പ!

50000 രൂ​പ​യു​ടെ ത​ടി വി​റ്റ​തി​ന്‍റെ പേ​രി​ല്‍ എ​ടു​ത്ത കേ​സി​ല്‍ ജാ​മ്യ​ത്തിലിറ​ങ്ങാ​നാ​യി വ​ക്കീ​ല്‍ ഫീ​സ് ഇ​ന​ത്തി​ല്‍ ര​ണ്ടു പേ​ര്‍​ക്ക് ഇ​തു​വ​രെ ന​ൽ​കേ​ണ്ടി വ​ന്ന​ത് 1.35 ല​ക്ഷം രൂ​പ. ഇ​തു കേ​ള്‍​ക്കു​മ്പോ​ള്‍ അ​ത്ഭു​തം തോ​ന്നു​മാ​യി​രി​ക്കും പ​ക്ഷേ ന​ട​ന്ന യാ​താ​ര്‍​ഥ്യ​മാ​ണി​ത്. 54 വ​യ​സി​നി​ടെ സ്വ​ന്തം പു​ര​ടി​യ​ത്തി​ല്‍ നി​ന്നും മ​രം വെ​ട്ടി​യ​തി​ന് ഇ​ത്ത​ര​ത്തി​ല്‍ ഒ​രു അ​നു​ഭ​വം ഉ​ണ്ടാ​വു​ന്ന​ത് ഇ​ത് ആ​ദ്യം. 28 ദി​വ​സം മു​മ്പാ​ണ് ജാ​മ്യം ല​ഭി​ച്ച​ത്.

നി​റ​യെ ജ​ന​ങ്ങ​ള്‍ വ​സി​ക്കു​ന്ന സ്ഥ​ല​മാ​ണി​വി​ടെ. പൂ​ര്‍​വീ​ക​രാ​യി ഇ​വി​ടെ കൃ​ഷി ചെ​യ്ത് ഉ​പ​ജീ​വ​നം ന​ട​ത്തി​വ​ന്നി​രു​ന്ന നാ​ട്. വ​ള​രെ​ക്കു​റ​ച്ചു നാ​ളു​ക​ള്‍​ക്ക് മു​മ്പാ​ണ് ഇ​വി​ടെ പരിസ്ഥിതി ലോല മാക്കിയത്. ഇ​തോ​ടെ​യാ​ണ് ഈ ​ജ​ന​വാ​സ മേ​ഖ​ല​യി​ല്‍ ഞ​ങ്ങ​ള്‍ ദു​രി​ത​ത്തി​നുന​ടു​വി​ലാ​യി​രി​ക്കു​ന്ന​തെ​ന്നും രാ​ജു പറയുന്നു.

മരം മുറിക്കാൻ‍ പ്ര​ത്യേ​ക പാ​സ്; വി​ൽ​പ്പ​ന ന​ട​ത്താ​ന്‍ മ​റ്റൊ​രു പാ​സ്

പ​ട്ട​യ​മോ, കു​ത്ത​ക​പ്പാ​ട്ട​മോ എ​ന്തു​മാ​വ​ട്ടെ. പ​രി​സ്ഥി​തി ലോ​ല മേ​ഖ​ല​യെ​ന്ന പ്ര​ഖ്യാ​പ​ന​മു​ണ്ടാ​യ ഭൂ​മി​യാ​ണെ​ങ്കി​ല്‍ ശ​രി​ക്കും ച​ങ്ങ​ല​യാ​ല്‍ ബ​ന്ധി​ക്ക​പ്പെ​ട്ട അ​വ​സ്ഥ​യാ​ണ്. ഇ​തും വ്യ​ക്ത​മാ​ക്കു​ന്ന​ത് രാ​ജു ത​ന്നെ​യാ​ണ്.

സ്വ​ന്തം പു​ര​യി​ട​ത്തി​ല്‍ നി​ന്നും ഒ​രു മ​രം മു​റി​ക്ക​ണ​മെ​ങ്കി​ല്‍ വി​ല്ലേ​ജ് ഓ​ഫീ​സി​ല്‍ നി​ന്നും ഫോ​റ​സ്റ്റ് ഓ​ഫീ​സി​ല്‍ നി​ന്നും പാ​സു​ക​ള്‍ വാ​ങ്ങ​ണം. ഈ ​പാ​സ് വാ​ങ്ങി​യ​ശേ​ഷം മ​രം മു​റി​ച്ചാ​ല്‍ പി​ന്നീ​ടാ​യി അ​ടു​ത്ത ക​മ്പ. ഉ​ദ്യോ​ഗ​സ്ഥ​ര്‍ വ​ന്ന് മു​റി​ച്ചി​ട്ട മ​ര​ങ്ങ​ള്‍ പ​രി​ശോ​ധി​ക്കു​ക എ​ന്ന​താ​ണ് അ​ടു​ത്ത ച​​ട്ടം. അ​വ​ര്‍ പ​രി​ശോ​ധി​ച്ച ശേ​ഷം വീ​ണ്ടും ഇ​വി​ടെ നി​ന്നും ത​ടി നീ​ക്കം ചെ​യ്യാ​നു​ള്ള അ​നു​മ​തി ന​ൽ​കി​ക്കൊ​ണ്ടു​ള്ള പാ​സ് ന​ൽ​കും. മ​രം വെ​ട്ടി​യി​ട്ട​ശേ​ഷം ഒ​രു മാ​സം വ​രെ ഇ​ത്ത​ര​ത്തി​ല്‍ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ വ​ര​വ് കാ​ത്തു​ള്ള കി​ട​പ്പാ​ണ്.

ത​മി​ഴ്നാ​ടി​ല്‍ വ്യാ​പ​ക​മാ​യി ന​ട്ടു​വ​ള​ര്‍​ത്തു​ന്ന ഒ​രു മ​ര​മാ​ണ് അ​ല്‍​പ​ശി. വെ​ട്ടി​യി​ട്ട ഉ​ട​ന്‍ ത​ന്നെ അ​ത് മു​റി​ച്ച് ഉ​രു​പ്പ​ടി​യാ​യി മാ​റ്റേ​ണ്ട​താ​ണ്. ഈ ​ത​ടി​ക്ക് തൂ​ക്കം അ​നു​സ​രി​ച്ചാ​ണ് വി​ല ല​ഭി​ക്കു​ക. പ​രി​സ്ഥി​തി​ലോ​ല​മാ​യി പ്ര​ഖ്യാ​പി​ച്ച​തോ​ടെ ഈ ​മേ​ഖ​ല​യി​ല്‍ ന​ട​പ്പാ​ക്കി​യ​തോ​ടെ അ​ല്‍​പ​ശി ഉ​ള്‍​പ്പെ​ടെ​യു​ള്ള മ​ര​ങ്ങ​ള്‍ വെ​ട്ടി​യി​ട്ടാ​ലും ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​രി​ശോ​ധ​ന​യ്ക്ക് എ​ത്താ​തെ വ​രി​ക​യും ഒ​ടു​വി​ല്‍ വി​റ​കു​വി​ല​യ്ക്ക് ഇ​വ വി​ല്‍​ക്കേ​ണ്ടി വ​രി​ക​യും ചെ​യ്യു​ന്നാ​വ​സ്ഥ​യാ​ണ്.

മ​ക​ളു​ടെ പ​ഠ​ന​ത്തി​നാ​യി 70000 രൂ​പ ഫീ​സ് ന​ല്കാ​ന്‍ വേ​ണ്ടി മ​രം വെ​ട്ടി വി​റ്റ രാ​ജു​വി​ന് കോ​ട​തി​ച്ചി​ല​വി​നാ​യി മാ​ത്രം ഇ​തു​വ​രെ 1.35 ല​ക്ഷം രൂ​പ​യാ​ണ് മു​ട​ക്കേ​ണ്ടി വ​ന്ന​ത്. മ​ധു​ര കോ​ട​തി​യി​ലാ​ണ് കേ​സ് ന​ട​ക്കു​ന്ന​ത്. ഇ​നി​യും കേ​സ് തീ​രു​ന്ന​തു​വ​രെ​യു​ള്ള യാ​ത്ര​ക്കൂ​ലി​യും വ​ക്കീ​ല്‍ ഫീ​സു​മെ​ല്ലാം ക​ണ്ടെ​ത്ത​ണം.

മു​ന്നോ​ട്ട് എ​ങ്ങ​നെ​യെ​ന്ന കാ​ര്യം ചോ​ദ്യ​ചി​ഹ്ന​മാ​യി അ​വ​ശേ​ഷി​ക്കു​ക​യാ​ണെ​ന്നാ​ണ് രാ​ജു​വി​ന്‍റെ സാ​ക്ഷ്യ​പ്പെ​ടു​ത്ത​ല്‍. അ​മ്പൂ​രി​പോ​ലു​ള്ള ജ​ന​വാ​സ മേ​ഖ​ല​യെ ക​ര​ട് വി​ജ്ഞാ​പ​ന​ത്തി​ല്‍ നി​ന്നും ഒ​ഴി​വാ​ക്കാ​ന്‍ മ​റ്റെ​ല്ലാ പ​രി​ഗ​ണ​ന​ക​ളും മ​റ​ന്ന് ഒ​റ്റ​ക്കെ​ട്ടാ​യി അ​ണി​നി​ര​ക്ക​മ​മെ​ന്നാ​ണ് ഈ ​ത​മി​ഴ്നാ​ട്ടി​ല്‍ നി​ന്നു​ള്ള ക​ര്‍​ഷ​ക​ന്‍റെ നി​ല​പാ​ട്. തുടരും...