മർദനമേറ്റ് പിതാവ് മരിച്ച സംഭവത്തിൽ മ​ക​ൻ അ​റ​സ്റ്റി​ൽ
Sunday, May 15, 2022 1:08 AM IST
നെ​ടു​മ​ങ്ങാ​ട് : അ​ച്ഛ​നെ മ​ർ​ദി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ മ​ക​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. അ​രു​വി​ക്ക​ര​യ്ക്ക് സ​മീ​പം ഭ​ഗ​വ​തി​പു​രം കൊ​ച്ച്പ്ലാ​മൂ​ട്ടി​ൽ സു​രേ​ന്ദ്ര​ൻ​പി​ള്ള (65) മ​രി​ച്ച സം​ഭ​വ​ത്തി​ൽ മ​ക​ൻ സ​ന്തോ​ഷ് കു​മാ​ർ (30)നെ ​പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ക​ഴി​ഞ്ഞ12​ന് സു​രേ​ന്ദ്ര​ൻ​പി​ള്ള​യെ വീ​ട്ടി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. അ​രു​വി​ക്ക​ര പോ​ലീ​സ് അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ന് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​തി​നി​ട​യി​ലാ​ണ് മ​ക​ൻ മ​ർ​ദി​ക്കു​ന്ന വി​വ​രം പോ​ലീ​സി​ന് ല​ഭി​ക്കു​ന്ന​ത്.

ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ സു​രേ​ന്ദ്ര​ൻ​പി​ള്ള സ്ഥി​ര​മാ​യി മ​ദ്യ​പി​ച്ച് നാ​ട്ടു​കാ​ർ​ക്ക് ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കി​യി​രു​ന്ന​താ​യും എ​ട്ടാം തീ​യ​തി മ​ദ്യ​പി​ച്ച് വീ​ട്ടി​ലെ​ത്തി ബ​ഹ​ള​മു​ണ്ടാ​ക്കി​യ ഇ​യാ​ളെ മ​ക​ൻ മ​ർ​ദി​ച്ച​താ​യും ക​ണ്ടെ​ത്തി. വ​യ​റ്റി​ലേ​റ്റ ക്ഷ​ത​മാ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. തു​ട​ർ​ന്ന് നെ​ടു​മ​ങ്ങാ​ട് ഡി​വൈ​എ​സ്പി സു​ൽ​ഫി​ക്ക​ർ, അ​രു​വി​ക്ക​ര സി​ഐ​ഷി​ബു​കു​മാ​ർ, സ​ബ് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ കി​ര​ൺ​ശ്യം, സാ​ബി​ർ, നി​സാ​റൂ​ദീ​ൻ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ അ​നി​ൽ​കു​മാ​ർ, ആ​ദ​ർ​ശ്, ന​വാ​സ്, സു​മേ​ഷ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ സ​ന്തോ​ഷ് കു​മാ​റി​നെ അ​റ​സ്റ്റ് ചെ​യ്തു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.