കാ​ർ യാ​ത്രി​ക​നെ ആ​ക്ര​മി​ച്ച് പ​ണ​വും സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും ക​വ​ർ​ന്ന കേ​സി​ൽ ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ
Sunday, May 15, 2022 1:08 AM IST
വെ​ഞ്ഞാ​റ​മൂ​ട്: കാ​ർ യാ​ത്രി​ക​നെ ആ​ക്ര​മി​ച്ച് പ​ണ​വും സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും മോ​ഷ്ടി​ച്ച കേ​സി​ൽ ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ. പ​ന​വൂ​ർ വാ​ഴൂ​ർ വി​ള​യി​ൽ വീ​ട്ടി​ൽ നാ​സിം (43)പ​ന​വൂ​ർ റാ​ഷി​ദ് (40)എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി 8.30 ന് ​വെ​ഞ്ഞാ​റ​മൂ​ട്ടി​ൽ നി​ന്നും കാ​റി​ൽ ആ​നാ​ട് കി​ഴ​ക്കും​ക​ര​യി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന കി​ഴ​ക്കേ​കോ​ണ​ത്ത് മോ​ഹ​ന പ​ണി​ക്ക​രെ ആ​ക്ര​മി​ച്ച അ​ഞ്ചം​ഗ​സം​ഘ​ത്തി​ലെ ര​ണ്ടു​പേ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ഇ​ന്നോ​വ കാ​റി​ലെ​ത്തി​യ അ​ഞ്ചം​ഗ​സം​ഘം വാ​ഹ​ന​ത്തി​ന് കു​റു​ക്കി​ട്ട് താ​ങ്ക​ളു​ടെ വാ​ഹ​ന​ത്തി​ന്‍റെ ഒ​രു ട​യ​ർ പ​ഞ്ച​റാ​ണെ​ന്നും ഇ​റ​ങ്ങി നോ​ക്കാ​നും ആ​വ​ശ്യ​പ്പെ​ട്ടു.​മോ​ഹ​ന പ​ണി​ക്ക​ർ കാ​റി​ൽ നി​ന്നു​മി​റ​ങ്ങി വാ​ഹ​ന​ത്തി​ന്‍റെ ട​യ​ർ നോ​ക്കു​ന്പോ​ൾ അ​ഞ്ചം​ഗ​സം​ഘം കാ​റി​ലേ​ക്ക് വ​ലി​ച്ചു ക​യ​റ്റി മ​ർ​ദി​ച്ച് 11 പ​വ​ൻ തൂ​ക്ക​മു​ള്ള മാ​ല​യും മോ​തി​ര​വും വാ​ച്ചും കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന 28,000 രൂ​പ​യും പ​ഴ്സും മ​റ്റു രേ​ഖ​ക​ളും കൈ​ക്ക​ലാ​ക്കു​ക​യാ​യി​രു​ന്നു.​പോ​ലീ​സി​നെ​യോ മ​റ്റു​ള്ള​വ​രെ​യോ വി​വ​ര​മ​റി​യി​ച്ചാ​ൽ കൊ​ന്നു​ക​ള​യു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്ത​താ​യും പ​രാ​തി​യി​ൽ പ​റ​യു​ന്നു.​മ​റ്റു മൂ​ന്ന് പ്ര​തി​ക​ൾ​ക്കാ​യി ഊ​ർ​ജി​ത അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി വെ​ഞ്ഞാ​റ​മൂ​ട് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ സൈ​ജു നാ​ഥ് അ​റി​യി​ച്ചു.