വീ​ടി​നു മു​ക​ളി​ലേ​ക്ക് മ​തി​ൽ ഇ​ടി​ഞ്ഞു വീ​ണു
Sunday, May 15, 2022 11:22 PM IST
പോ​ത്ത​ൻ​കോ​ട്: ക​ന​ത്ത മ​ഴ​യി​ൽ ഹോ​ട്ട​ലി​ന്‍റെ മ​തി​ൽ വീ​ടി​നു മു​ക​ളി​ലേ​ക്ക് ഇ​ടി​ഞ്ഞു വീ​ണു. ക​ഴി​ഞ്ഞ രാ​ത്രി പ​ന്ത്ര​ണ്ടി​ന് പോ​ത്ത​ൻ​കോ​ട് മൊ​ണാ​ർ​ക്ക് ഹോ​ട്ട​ലി​ന്‍റെ പി​ൻ​വ​ശ​ത്തെ മ​തി​ലാ​ണ് സ​മീ​പ​ത്തെ റാ​ഫി​യു​ടെ വീ​ടി​ന്‍റെ മു​ക​ളി​ലേ​ക്ക് ഇ​ടി​ഞ്ഞ് വീ​ണ​ത്. ഇ​രു​പ​ത​ടി​യോ​ളം ഉ​യ​ര​മു​ള്ള മ​തി​ലും മ​ണ്ണു​മാ​ണ് വീ​ട്ടി​ലേ​ക്ക് പ​തി​ച്ചത്.വീ​ടി​ന്‍റെ ചു​മ​ർ പൊ​ളി​ഞ്ഞ് വീ​ഴു​ക​യും ജ​നാ​ല ത​ക​രു​ക​യും ചെ​യ്തു. റാ​ഫി​യു​ടെ ഭാ​ര്യ​യും മ​ക​ളും കി​ട​ന്ന​മു​റി​യി​ലേ​ക്കാ​ണ് മ​തി​ൽ​വീ​ണ​ത്. ശ​ബ്ദം കേ​ട്ട് വീ​ട്ടു​കാ​ർ ഒാ​ടി​മാ​റി​യ​തി​നാ​ൽ വ​ൻ അ​പ​ക​ടം ഒ​ഴി​വാ​യി. വെ​ഞ്ഞാ​റ​മൂ​ട്ടി​ൽ നി​ന്നും അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ളെ​ത്തി​ര​ക്ഷാ പ്ര​വ​ർ​ത്ത​നം ന​ട​ത്തി. ഹോ​ട്ട​ലി​ന്‍റെ മ​തി​ലി​ന്‍റെ ബാ​ക്കി ഭാ​ഗ​വും നി​ലം​പ​തി​ക്കാ​റാ​യ നി​ല​യി​ലാ​ണു​ള്ള​ത്. മ​തി​ൽ പൊ​ളി​ഞ്ഞി​രി​ക്കു​ന്ന​താ​യി നി​ര​വ​ധി ത​വ​ണ വീ​ട്ടു​കാ​ർ ഹോ​ട്ട​ൽ ഉ​ട​മ​യോ​ട് പ​റ​ഞ്ഞി​രു​ന്നെ​ങ്കി​ലും അ​വ​ർ ചെ​വി​കൊ​ണ്ടി​ല്ലാ​യെ​ന്നാ​ണ് വീ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്. വീ​ട്ടു​കാ​ർ ആ​ർ​ഡി​ഒ​യ്ക്കും പോ​ത്ത​ൻ​കോ​ട് പ​ഞ്ചാ​യ​ത്തി​ലും പ​രാ​തി ന​ൽ​കി.
മ​രം​വീ​ണ് വീ​ട് ത​ക​ർ​ന്നു
കി​ളി​മാ​നൂ​ർ: ശ​ക്ത​മാ​യ കാ​റ്റി​ൽ വീ​ടി​നു​മു​ക​ളി​ലേ​ക്ക് മ​രം ക​ട​പു​ഴ​കി വീ​ണു. ന​ഗ​രൂ​ർ പ​ഞ്ചാ​യ​ത്തി​ലെ വെ​ള്ള​ല്ലൂ​ർ അ​ത്തി​ക്കു​ഴി​യി​ൽ അ​നി​ൽ​കു​മാ​റി​ന്‍റെ വീ​ടി​ന് മു​ക​ളി​ലേ​ക്കാ​ണ് റ​ബ​ർ​മ​രം ക​ട​പു​ഴ​കി വീ​ണ​ത്.​ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ ര​ണ്ട് മ​ണി​യോ​ടെ​യാ​ണ് മ​രം വീ​ണ​ത്.
വീ​ടി​ന്‍റെ ചു​മ​ര്
ഇ​ടി​ഞ്ഞു വീ​ണു
വി​ഴി​ഞ്ഞം : തു​ട​ർ​ച്ച​യാ​യി പെ​യ്യു​ന്ന മ​ഴ​യി​ൽ വി​ഴി​ഞ്ഞ​ത്ത് വീ​ടി​ന്‍റെ ചു​മ​ര് ഇ​ടി​ഞ്ഞു വീ​ണു. പ​ള്ളി​ത്തു​റ സ്വ​ദേ​ശി വ​ർ​ഗീ​സ് ഗി​രാ​ളി​ന്‍റെവീ​ടി​ന്‍റെ ച​മ​രാ​ണ് ഇ​ന്ന​ലെ പു​ല​ർ​ച്ചെ 3.30 ഓ​ടെ ഇ​ടി​ഞ്ഞ് വീ​ണ​ത്. വീ​ട്ടി​ൽ സ്ത്രീ​ക​ളും കു​ട്ടി​ക​ളു​മ​ട​ക്ക​മു​ള്ള​വ​ർ ഉ​റ​ങ്ങി​ക്കി​ട​ന്ന സ​മ​യ​ത്താ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്.​ചു​മ​ർ ഇ​ടി​ഞ്ഞ് വീ​ഴു​ന്ന​തി​ന്‍റെശ​ബ്ദം കേ​ട്ട് വീ​ട്ടു​കാ​ർ പു​റ​ത്തേ​ക്ക് ഓ​ടി​യ​തി​നാ​ൽ അ​പ​ക​ടം ഒ​ഴി​വാ​യി. വി​ല്ലേ​ജ് ഒാ​ഫീ​സ​റ​ട​ക്ക​മു​ള്ള​വ​ർ ഇ​ന്ന് സ്ഥ​ല​ത്തെ​ത്തി നാ​ശ​ന​ഷ്ടം വി​ല​യി​രു​ത്തും.