ആ​ന​പ്പാ​റ​യി​ൽ ജ​ല ന​ട​ത്തം സം​ഘ​ടി​പ്പി​ച്ചു
Sunday, May 15, 2022 11:22 PM IST
വി​തു​ര : തെ​ളി​നീ​രൊ​ഴു​കും ന​വ​കേ​ര​ളം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ആ​ന​പ്പാ​റ​യി​ൽ ജ​ല​ന​ട​ത്തം, ജ​ല​സ​ഭ എ​ന്നി​വ സം​ഘ​ടി​പ്പി​ച്ചു. വാ​മ​ന​പു​രം ന​ദി ക​ട​ന്ന് പോ​കു​ന്ന ആ​ന​പ്പാ​റ പൊ​ന്ന​മ്പി​ക്കോ​ണം ക​ട​വി​ൽ നി​ന്നും ആ​രം​ഭി​ച്ച ജ​ല​ന​ട​ത്തം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. വി.​എ​സ്. ബാ​ബു​രാ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു. വാ​ർ​ഡ് മെ​മ്പ​ർ വി​ഷ്ണു ആ​ന​പ്പാ​റ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ മേ​മ​ല​വി​ജ​യ​ൻ, വി​ഇ​ഒ ഗൗ​രി​ശ​ങ്ക​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കാ​ളി​ക​ളാ​യി. വാ​മ​ന​പു​രം ന​ദി​യി​ൽ നി​ന്നും ആ​രം​ഭി​ച്ച ജ​ല ന​ട​ത്തം പൊ​ന്ന​മ്പി​ക്കോ​ണം കൊ​ച്ചാ​ന​പ്പാ​റ തോ​ടി​നു സ​മീ​പ​ത്തൂ​ടെ വ​യ​ക്ക​ഞ്ചി​യി​ൽ സ​മാ​പി​ച്ചു. തു​ട​ർ​ന്ന് അ​വി​ടെ ജ​ല​സ​ഭ ചേ​ർ​ന്നു. ജ​ലാ​ശ​യ​ങ്ങ​ൾ മ​ലി​ന​മാ​കു​ന്ന സാ​ഹ​ച​ര്യ​ങ്ങ​ൾ ഒ​ഴി​വാ​ക്കാ​നും വൃ​ത്തി​യോ​ടെ സം​ര​ക്ഷി​ക്കു​ന്ന​തി​നും ജ​ന​ങ്ങ​ളു​ടെ പി​ന്തു​ണ കൂ​ടി ആ​വ​ശ്യ​പ്പെ​ട്ടാ​ണ് ജ​ല​ന​ട​ത്തം അ​വ​സാ​നി​പ്പി​ച്ച​ത്. തു​ട​ർ​ന്ന് ജ​ല​ത്തി​ന്‍റെ ഗു​ണ​നി​ല​വാ​ര പ​രി​ശോ​ധ​ന​യ്ക്കാ​യി വി​വി​ധ ഇ​ട​ങ്ങ​ളി​ൽ നി​ന്നും സാ​മ്പി​ൾ ശേ​ഖ​രി​ച്ചു. അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽ മാ​ലി​ന്യം നി​റ​ഞ്ഞൊ​ഴു​കു​ന്ന ആ​ന​പ്പാ​റ​യി​ലെ തോ​ട് ജ​ന​കീ​യ പ​ങ്കാ​ളി​ത്ത​ത്തി​ലൂ​ടെ ശു​ചീ​ക​രി​ക്കു​മെ​ന്ന് വാ​ർ​ഡ് മെ​മ്പ​ർ അ​റി​യി​ച്ചു.