പ​ട്ട​യ​ങ്ങ​ള്‍ ഇ​നി സ്മാ​ര്‍​ട്ടാ​കും : മ​ന്ത്രി ‍
Tuesday, May 17, 2022 11:44 PM IST
തിരുവനന്തപുരം: സം​സ്ഥാ​ന​ത്ത് സ്മാ​ര്‍​ട്ട് പ​ട്ട​യ​ങ്ങ​ള്‍ നി​ല​വി​ല്‍ വ​രു​മെ​ന്ന് റ​വ​ന്യു മ​ന്ത്രി കെ.​രാ​ജ​ന്‍. പ​ട്ട​യ​ങ്ങ​ള്‍ ന​ഷ്ട​പെ​ടു​മ്പോ​ഴു​ള്ള ബു​ദ്ധി​മു​ട്ടു​ക​ള്‍ ഒ​ഴി​വാ​ക്കാ​ന്‍ റ​വ​ന്യു വ​കു​പ്പി​ല്‍ സ​മ്പൂ​ര്‍​ണ ഡി​ജി​റ്റ​ലൈ​സേ​ഷ​ന്‍ ന​ട​പ്പാ​ക്കും. വ​ര്‍​ക്ക​ല താ​ലൂ​ക്കി​ലെ പ​ള്ളി​ക്ക​ല്‍ വി​ല്ലേ​ജ് ഓ​ഫീ​സ് കെ​ട്ടി​ടം സ്മാ​ര്‍​ട്ട് വി​ല്ലേ​ജ് ഓ​ഫീ​സ് മ​ന്ദി​ര​മാ​യി പു​ന​ര്‍​നി​ര്‍​മി​ച്ച​തി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. വ​ര്‍​ക്ക​ല താ​ലൂ​ക്കി​ലെ 90 ഭൂ​ര​ഹി​ത​ര്‍​ക്കു​ള്ള​പ​ട്ട​യ​ങ്ങ​ള്‍ ച​ട​ങ്ങി​ല്‍ മ​ന്ത്രി വി​ത​ര​ണം ചെ​യ്തു. താ​ലൂ​ക്ക് എ​മ​ര്‍​ജ​ന്‍​സി ഓ​പ്പ​റേ​ഷ​ന്‍ സെ​ന്‍റ​റി​ന്‍റെ ഉ​ദ്ഘാ​ട​ന​വും മ​ന്ത്രി നി​ര്‍​വ​ഹി​ച്ചു.
നൂ​ത​ന സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ​സ​ഹാ​യ​ത്തോ​ടെ വി​ക​സ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ അ​തി​വേ​ഗം ന​ട​പ്പി​ലാ​ക്കു​മെ​ന്നും ഭൂ​ര​ഹി​ത​രെ ക​ണ്ടെ​ത്തി അ​ടു​ത്ത ഒ​രു​വ​ര്‍​ഷ​ത്തി​നു​ള്ളി​ല്‍ അ​ര​ല​ക്ഷം പേ​രെ ഭൂ​മി​യു​ടെ അ​വ​കാ​ശി​ക​ളാ​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.
44 ല​ക്ഷം രൂ​പ കി​ഫ്ബി ഫ​ണ്ട് വി​നി​യോ​ഗി​ച്ച് നി​ര്‍​മി​ച്ച പ​ള്ളി​ക്ക​ല്‍ സ്മാ​ര്‍​ട്ട് വി​ല്ലേ​ജ് ഓ​ഫീ​സി​ല്‍ ഫ്ര​ണ്ട് ഓ​ഫീ​സ്, വെ​യ്റ്റിം​ഗ് റൂം, ​ഇ​രി​പ്പി​ട കു​ടി​വെ​ള്ള സൗ​ക​ര്യം, ഭി​ന്ന​ശേ​ഷി സൗ​ഹൃ​ദ ടോ​യ്‌​ലെ​റ്റ് സൗ​ക​ര്യം എ​ന്നി​വ പൊ​തു​ജ​ന​ങ്ങ​ള്‍​ക്കാ​യി സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്. കൂ​ടാ​തെ ഇ​വി​ടെ പ്ര​വ​ര്‍​ത്തി​ക്കു​ന്ന താ​ലൂ​ക്ക് എ​മ​ര്‍​ജ​ന്‍​സി ഓ​പ്പ​റേ​ഷ​ന്‍ സെ​ന്‍റ​റി​ല്‍ ആ​ധു​നി​ക സം​വി​ധാ​ന​ങ്ങ​ളി​ലൂ​ടെ വ​ള​രെ നേ​ര​ത്തെ ദു​ര​ന്ത​നി​വാ​ര​ണ മു​ന്ന​റി​യി​പ്പു​ക​ള്‍ ല​ഭി​ക്കും . പ​ള്ളി​ക്ക​ല്‍ വി​ല്ലേ​ജ് ഓ​ഫീ​സ് അ​ങ്ക​ണ​ത്തി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ വി.​ജോ​യി എം​എ​ല്‍​എ അ​ധ്യ​ക്ഷ​നാ​യി.
ജി​ല്ലാ ക​ള​ക്ട​ര്‍ ഡോ.​ന​വ​ജ്യോ​ത് ഖോ​സ സ്വാ​ഗ​തം പ​റ​ഞ്ഞു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ​ഗീ​ത ന​സീ​ര്‍, ബേ​ബി സു​ധ,പ​ള്ളി​ക്ക​ല്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം. ​ഹ​സീ​ന, എ​ഡി​എം ഇ. ​മു​ഹ​മ്മ​ദ് സ​ഫീ​ര്‍, ത​ഹ​സീ​ല്‍​ദാ​ര്‍ കെ. ​ജി. മോ​ഹ​ന്‍, റ​വ​ന്യു ജീ​വ​ന​ക്കാ​ര്‍, രാ​ഷ്ട്രീ​യ സാം​സ്കാ​രി​ക പ്ര​വ​ര്‍​ത്ത​ക​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.