സി​വി​ൽ സ്റ്റേ​ഷ​നി​ൽ സ്ഥ​ലം​കൊ​ല്ലി​യാ​യി​രു​ന്ന ജീ​പ്പ് നീ​ക്കം​ചെ​യ്തു
Wednesday, May 18, 2022 11:51 PM IST
പേ​രൂ​ർ​ക്ക​ട: കു​ട​പ്പ​ന​ക്കു​ന്ന് സി​വി​ൽ സ്റ്റേ​ഷ​നി​ൽ പാ​ർ​ക്കിം​ഗ് സ്ഥ​ലം അ​പ​ഹ​രി​ച്ചു​വ​ർ​ഷ​ങ്ങ​ളാ​യി ഇ​ട്ടി​രു​ന്ന ജീ​പ്പ് ഇ​വി​ടെ നി​ന്ന് നീ​ക്കം ചെ​യ്തു. ക​ഴി​ഞ്ഞ​ദി​വ​സ​മാ​ണ് അ​ധി​കൃ​ത​ർ ഇ​ട​പെ​ട്ട് ജീ​പ്പ് മാ​റ്റി​യ​ത്. റ​വ​ന്യൂ വ​കു​പ്പി​ന്‍റെ വ​ക​യാ​യു​ള്ള ജീ​പ്പ് ക​ഴി​ഞ്ഞ എ​ട്ട് വ​ർ​ഷ​മാ​യി ക​ള​ക്ട​റേ​റ്റി​ന് പി​റ​കി​ലെ പാ​ർ​ക്കിം​ഗ് സ്ഥ​ല​ത്ത് കി​ട​ക്കു​ക​യാ​യി​രു​ന്നു. നാ​ലു ട​യ​റു​ക​ളും കേ​ടാ​യി വാ​ഹ​നം ആ​കെ തു​രു​മ്പി​ച്ച അ​വ​സ്ഥ​യി​ൽ മാ​ലി​ന്യ നി​ക്ഷേ​പ കേ​ന്ദ്ര​മാ​യി മാ​റി​യി​രു​ന്നു ഉ​ൾ​ഭാ​ഗം. ജീ​പ്പ് വെ​റു​തെ കി​ട​ന്നി​രു​ന്ന​തു​മൂ​ലം നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളു​ടെ പാ​ർ​ക്കിം​ഗ് സ്ഥ​ലം അ​പ​ഹ​രി​ക്ക​പ്പെ​ടു​ന്ന​താ​യി ദീ​പി​ക റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു. ഇ​തി​നാ​ണ് ഇ​പ്പോ​ൾ പ​രി​ഹാ​ര​മാ​യ​ത്.

സാ​മൂ​ഹ്യ സ​ന്പ​ർ​ക്ക സ​ഹ​വാ​സ
ക്യാ​ന്പി​നു തു​ട​ക്ക​മാ​യി

തി​രു​വ​ന​ന്ത​പു​രം: തു​ഞ്ച​ൻ സ്മാ​ര​ക ടീ​ച്ച​ർ ട്രെ​യി​നിം​ഗ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽ ഡി​പ്ലോ​മ ഇ​ൻ എ​ലി​മെ​ന്‍റ​റി എ​ഡ്യൂ​ക്കേ​ഷ​ൻ (ഡി​എ​ൽ​എ​ഡ്) കോ​ഴ്സി​ന്‍റെ ഭാ​ഗ​മാ​യി ഉ​ണ​ർ​വ് 2022 എ​ന്ന പേ​രി​ൽ സം​ഘ​ടി​പ്പി​ച്ചി​ട്ടു​ള്ള 15 ദി​വ​സം നീ​ണ്ടു​നി​ൽ​ക്കു​ന്ന സാ​മൂ​ഹ്യ സ​ന്പ​ർ​ക്ക സ​ഹ​വാ​സ ക്യാ​ന്പ് തു​ഞ്ച​ൻ സ്മാ​ര​ക മ​ണ്ഡ​പ​ത്തി​ൽ കേ​ര​ള ല​ളി​ത​ക​ലാ അ​ക്കാ​ഡ​മി അം​ഗം കാ​ര​യ്ക്കാ​മ​ണ്ഡ​പം വി​ജ​യ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. തു​ഞ്ച​ൻ സ്മാ​ര​ക സ​മി​തി ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​ധാ​ഹ​രി​കു​മാ​ർ, പ്രി​ൻ​സി​പ്പ​ൽ എം. ​രാ​ജേ​ഷ്, അ​ർ​ജു​ന​ൻ, അ​രു​ണ്‍ ആ​ന​ന്ദ്, ഗോ​കു​ൽ പ്ര​സ​ന്ന​ൻ എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.