തൊ​ഴി​ൽ ന​ഷ്ട​പ്പെ​ട്ട പ്ര​വാ​സി​ക​ൾ​ക്ക് സ​ഹാ​യ​വു​മാ​യി ന​ന്ദി​യോ​ട് പ​ഞ്ചാ​യ​ത്ത്
Friday, May 20, 2022 11:33 PM IST
പാ​ലോ​ട് : വി​ദേ​ശ​ത്ത് തൊ​ഴി​ൽ ന​ഷ്ട​പ്പെ​ട്ട് തി​രി​കെ നാ​ട്ടി​ൽ എ​ത്തി​ച്ചേ​ർ​ന്ന പ്ര​വാ​സി​ക​ളെ സ​ഹാ​യി​ക്കാ​ൻ ന​ന്ദി​യോ​ട് പ​ഞ്ചാ​യ​ത്തി​ൽ പ​ദ്ധ​തി ആ​രം​ഭി​ക്കു​ന്നു. പ്ര​വാ​സി​ക​ളെ ഉ​ൾ​പ്പെ​ടു​ത്തി ജെ​എ​ൽ​ജി ഗ്രൂ​പ്പു​ക​ൾ രൂ​പ​വ​ത്ക​രി​ച്ച് അ​വ​ർ​ക്ക് തൊ​ഴി​ൽ പ​രി​ശീ​ല​ന​വും ധ​ന​സ​ഹാ​യ​വും ന​ൽ​കു​ന്ന​താ​ണ് പ​ദ്ധ​തി.​ സ്വ​യം​തൊ​ഴി​ൽ ശാ​ക്തീ​ക​ര​ണ​ത്തി​നാ​യി പ്ര​വാ​സി കോ​ൺ​ഗ്ര​സ് ഉ​പ​ജീ​വ​ന മി​ഷ​ന്‍റെ​യും ജി​ല്ലാ പ്ര​വാ​സി സ​ഹ​ക​ര​ണ സം​ഘ​ത്തി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ലാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്.​ന​ന്ദി​യോ​ട് പ​ഞ്ചാ​യ​ത്തു​ത​ല ജെ​എ​ൽ​ജി ഗ്രൂ​പ്പു​ക​ളു​ടെ രൂ​പ​വ​ത്ക​ര​ണ​യോ​ഗം പ്ര​സി​ഡ​ന്‍റ് ഷൈ​ല​ജാ രാ​ജീ​വ് ഉ​ദ്ഘാ​ട​നം ചെ​യ്തു.​പ്ര​വാ​സി കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ലിം​പ​ള്ളി​വി​ള അ​ധ്യ​ക്ഷ​നാ​യി. ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​എ​സ്.​ബാ​ജി​ലാ​ൽ, പ്ര​വാ​സി കോ​ൺ​ഗ്ര​സ് ഉ​പ​ജീ​വ​ന മി​ഷ​ൻ സം​സ്ഥാ​ന കോ-​ഓ​ർ​ഡി​നേ​റ്റ​ർ പൂ​ല​ന്ത​റ ടി.​മ​ണി​ക​ണ്ഠ​ൻ, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ക​ടു​വാ​ച്ചി​റ സ​ന​ൽ, ദീ​പാ മു​ര​ളി, എ​സ്.​എ​സ്.​ശ്രീ​കു​മാ​ർ, ഷീ​ജ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.