ഞ​ങ്ങ​ളും കൃ​ഷി​യി​ലേ​ക്ക് പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു
Saturday, May 21, 2022 11:30 PM IST
പോ​ത്ത​ൻ​കോ​ട്: കാ​ർ​ഷി​ക​വൃ​ത്തി​യി​ലേ​ക്ക് അ​തി​വേ​ഗം കേ​ര​ള​ത്തെ​കൊ​ണ്ടു​പോ​വു​ക​യാ​ണ് ഞ​ങ്ങ​ളും കൃ​ഷി​യി​ലേ​ക്ക് പ​ദ്ധ​തി​യി​ലൂ​ടെ സ​ർ​ക്കാ​ർ ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന് മ​ന്ത്രി ജി.​ആ​ർ.​അ​നി​ൽ. ഞ​ങ്ങ​ളും കൃ​ഷി​യി​ലേ​ക്ക് പ​ദ്ധ​തി​യു​ടെ പോ​ത്ത​ൻ​കോ​ട് പ​ഞ്ചാ​യ​ത്ത്ത​ല ഉ​ദ്ഘാ​ട​ന​വും മു​തി​ർ​ന്ന ക​ർ​ഷ​ക​രെ ആ​ദ​രി​ക്ക​ൽ ച​ട​ങ്ങും കൂ​ന​യി​ൽ ഒ​രു​വാ​മൂ​ല തെ​റ്റി​യാ​ർ തോ​ട്ടി​ൻ ക​ര​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​ആ​ർ. അ​നി​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോഗത്തിൽ വൈ​സ് പ്ര​സി​ഡ​ന്‍റ് അ​നി​ത​കു​മാ​രി,ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം കെ. ​വേ​ണു​ഗോ​പാ​ല​ൻ നാ​യ​ർ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ അ​നി​ൽ​കു​മാ​ർ, അ​നി​ത​കു​മാ​രി,മ​ല​യി​ൽ​കോ​ണം സു​നി​ൽ തുടങ്ങിയ വർ പ്രസംഗിച്ചു.