സി​എ​സ്ഐ​യി​ലെ വി​മ​ത​ർ​ക്കെ​തി​രേ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കും: സി​എ​സ്ഐ ബി​ഷ​പ്
Monday, May 23, 2022 11:29 PM IST
തി​രു​വ​ന​ന്ത​പു​രം: സി​എ​സ്ഐ സ​ഭ​യി​ൽ വി​മ​ത പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ന്ന​വ​രെ സ​ഭ​യു​ടെ പ്രാ​ഥ​മി​കാം​ഗ​ത്വ​ത്തി​ൽ നി​ന്ന് മാ​റ്റ​ണ​മെ​ന്നും ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നു​മു​ള്ള ഭൂ​രി​പ​ക്ഷം സ​ഭാ​വി​ശ്വാ​സി​ക​ളു​ടെ ആ​വ​ശ്യം ന​ട​പ്പി​ലാ​ക്കേ​ണ്ട​ത് സ​ഭ​യു​ടെ വ​ള​ർ​ച്ച​ക്ക് ഒ​ഴി​വാ​ക്കാ​നാ​കാ​ത്ത കാ​ര്യ​മാ​യി മാ​റി​യ​താ​യി സി​എ​സ്ഐ ബി​ഷ​പും മോ​ഡ​റേ​റ്റ​റു​മാ​യ റ​വ. എ. ​ധ​ർ​മ​രാ​ജ് റ​സാ​ലം പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചു.
2013-ൽ ​തെ​ര​ഞ്ഞെ​ടു​ത്ത ഭ​ര​ണ​സ​മി​തി​ക്കെ​തി​രേ ഒ​രു വി​ഭാ​ഗം കോ​ട​തി​വി​ധി​യി​ലൂ​ടെ സ്റ്റേ ​വാ​ങ്ങി. 2015-ൽ ​ഭ​ര​ണ​ഘ​ട​നാ ഭേ​ദ​ഗ​തി പാ​സാ​ക്കാ​ൻ മ​ഹാ​യി​ട​വ​ക കൗ​ണ്‍​സി​ൽ യോ​ഗം കൂ​ടു​ന്ന​ത് കോ​ട​തി​യി​ൽ പോ​യി സ്റ്റേ ​ചെ​യ്തു.
തു​ട​ർ​ന്ന് അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ക​മ്മി​റ്റി​യെ നി​യോ​ഗി​ച്ചു. 2018-ൽ ​ഇ​ട​വ​ക ത​ലം മു​ത​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്തി പു​തി​യ സ​മി​തി അ​ധി​കാ​ര​ത്തി​ലേ​റി. വീ​ണ്ടും വി​ഷ​യം വ​ഷ​ളാ​യ​തോ​ടെ 2020 ഏ​പ്രി​ൽ എ​ട്ടി​ന് സ​ഭാ​സ​മി​തി​യെ പി​രി​ച്ചു​വി​ട്ട് അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ഭ​ര​ണം ഏ​ർ​പ്പെ​ടു​ത്തി.വി​മ​ത വി​ഭാ​ഗം സ​ഭ​യേ​യും സ​ഭാ നേ​തൃ​ത്വ​ത്തേ​യും അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തു​ന്ന പ്ര​വ​ർ​ത്തി തു​ട​രു​ന്ന​തി​നാ​ൽ ന​ട​പ​ടി അ​നി​വാ​ര്യ​മാ​യി മാ​റി​യ​താ​യി ബി​ഷ​പ് അ​റി​യി​ച്ചു.