എ​ഫ്സി​ഐ​യി​ലെ ഡി​പി​എ​സ്
Friday, May 27, 2022 12:11 AM IST
തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ഓ​വ​ർ​ടൈം അ​ല​വ​ൻ​സി​ന് അ​ർ​ഹ​ത​യു​ണ്ടെ​ന്ന് കേ​ന്ദ്ര ഭ​ക്ഷ​മ​ന്ത്രി
ന്യൂ​ഡ​ൽ​ഹി: എ​ഫ്സി​ഐ​യി​ലെ ഡി​പി​എ​സ് തൊ​ഴി​ലാ​ളി​ക​ൾ​ക്ക് അ​വ​ധി ദി​വ​സ​ത്തെ ജോ​ലി​ക്കു ഓ​വ​ർ​ടൈം അ​ല​വ​ൻ​സ് ല​ഭി​ക്കാ​ൻ അ​ർ​ഹ​ത​യു​ണ്ടെ​ന്ന കേ​ന്ദ്ര ഭ​ക്ഷ​മ​ന്ത്രി പീ​യൂ​ഷ് ഗോ​യ​ൽ. തൊ​ഴി​ലാ​ളി​ക​ളു​ടെ വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചു എ​ഫ്സി​ഐ​യി​ലെ ഹെ​ഡ്ലോ​ഡ് കാ​ഷ്വ​ൽ വ​ർ​ക്കേ​ഴ്സ് ഐ​എ​ൻ​ടി​യു​സി യൂ​ണി​യ​നു​വേ​ണ്ടി അ​ടൂ​ർ പ്ര​കാ​ശ് എം​പി സ​മ​ർ​പ്പി​ച്ച നി​വേ​ദ​ന​ത്തി​നു​ള്ള മ​റു​പ​ടി​യി​ലാ​ണ് മ​ന്ത്രി ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. വ്യ​വ​സ്ഥ​ക​ൾ അ​നു​സ​രി​ച്ച് പ്ര​തി​വാ​ര അ​വ​ധി​ക്കും അ​ർ​ഹ​ത​യു​ണ്ട്. തൊ​ഴി​ലാ​ളി​ക​ൾ ഞാ​യ​റാ​ഴ്ച​യും പ​ണി​യെ​ടു​ക്കു​ന്പോ​ൾ അ​വ​ർ​ക്ക് ഓ​വ​ർ​ടൈം അ​ല​വ​ൻ​സും പ്ര​തി​വാ​ര അ​വ​ധി​യും ന​ൽ​കും.

ശ​ന്പ​ള​പ​രി​ഷ്ക​ര​ണം ഉ​ൾ​പ്പെ​ടെ​യു​ള്ള വി​ഷ​യം ച​ർ​ച്ച ചെ​യ്യും. ജോ​ലി​ക്കി​ടെ അ​പ​ക​ടം ഉ​ണ്ടാ​കു​ന്ന തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ഫ​സ്റ്റ് എ​യ്ഡ് ട്രീ​റ്റ്മെ​ന്‍റ് വി​പു​ലീ​ക​രി​ക്കും. കൂ​ടാ​തെ റോ​സ്റ്റ​ർ പ്ര​കാ​രം ആ​ശ്രി​ത നി​യ​മ​ന​വും ന​ൽ​കു​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു. തൊ​ഴി​ലാ​ളി​ക​ളു​ടെ മി​നി​മം വേ​ജ​സ് വ​ർ​ധി​പ്പി​ക്കു​ക, ആ​രോ​ഗ്യ സം​ര​ക്ഷ​ണം ഉ​റ​പ്പു​വ​രു​ത്തു​ക, ജോ​ലി​യി​ലി​രി​ക്കെ മ​ര​ണ​പ്പെ​ട്ടു​പോ​യ​വ​രു​ടെ ആ​ശ്രി​ത​ർ​ക്ക് നി​യ​മ​നം ന​ൽ​കു​ക, തൊ​ഴി​ലാ​ളി​ക​ൾ​ക്ക് അ​വ​ധി ഉ​ൾ​പ്പെ​ടെ​യു​ള്ള ആ​നു​കൂ​ല്യ​ങ്ങ​ൾ ന​ൽ​കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചു യൂ​ണി​യ​ൻ നി​വേ​ദ​നം എം​പി​ക്കു ന​ൽ​കി​യി​രു​ന്നു.