ഓ​ഫ്സെറ്റ് പ്രി​ന്‍റിം​ഗ്: അ​പേ​ക്ഷ ക്ഷ​ണി​ച്ചു
Friday, May 27, 2022 12:16 AM IST
തി​രു​വ​ന​ന്ത​പു​രം: സാ​ങ്കേ​തി​ക വി​ദ്യാ​ഭ്യാ​സ വ​കു​പ്പും കേ​ര​ള സ്റ്റേ​റ്റ് സെ​ന്‍റ​ര്‍ ഫോ​ര്‍ അ​ഡ്വാ​ന്‍​സ്ഡ് പ്രി​ന്‍റിം​ഗ് ആ​ന്‍​ഡ് ട്രെ​യി​നിം​ഗും സം​യു​ക്ത​മാ​യി ന​ട​ത്തു​ന്ന സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ഇ​ന്‍ ഓ​ഫ്സെ​റ്റ് പ്രി​ന്‍റിം​ഗ് ടെ​ക്നോ​ള​ജി കോ​ഴ്സി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ഒ​രു വ​ര്‍​ഷ​മാ​ണ് കോ​ഴ്സ് കാ​ലാ​വ​ധി. പ്ല​സ് ടു/ ​വി​എ​ച്ച്എ​സ്ഇ / ഡി​പ്ലോ​മ അ​ഥ​വാ ത​ത്തു​ല്യ യോ​ഗ്യ​ത​യു​ള്ള​വ​ര്‍​ക്ക് അ​പേ​ക്ഷി​ക്കാം. പ​ട്ടി​ക​ജാ​തി പ​ട്ടി​ക​വ​ര്‍​ഗ, മ​റ്റ​ര്‍​ഹ വി​ഭാ​ഗ​ക്കാ​ര്‍​ക്ക് നി​യ​മാ​നു​സൃ​ത ഫീ​സ് സൗ​ജ​ന്യ​മാ​ണ്. പ​ഠ​ന​കാ​ല​യ​ള​വി​ല്‍ സ്റ്റൈ​പെ​ന്‍റും ല​ഭി​ക്കും. മു​ന്നാ​ക്ക സ​മു​ദാ​യ​ങ്ങ​ളി​ലെ സാ​മ്പ​ത്തി​ക​മാ​യി പി​ന്നാ​ക്കം നി​ല്‍​ക്കു​ന്ന​വ​ര്‍​ക്ക് വ​രു​മാ​ന പ​രി​ധി​ക്കു വി​ധേ​യ​മാ​യി ഫീ​സ് സൗ​ജ​ന്യ​മാ​ണ്.

തി​രു​വ​ന​ന്ത​പു​രം, എ​റ​ണാ​കു​ളം, കോ​ഴി​ക്കോ​ട് എ​ന്നീ കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ് കോ​ഴ്സ് ന​ട​ത്തു​ന്ന​ത്. താ​ത്പ​ര്യ​മു​ള്ള​വ​ര്‍ പൂ​രി​പ്പി​ച്ച അ​പേ​ക്ഷ​യും സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ (വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത, ജാ​തി, വ​രു​മാ​നം) കോ​പ്പി​ക​ളും സ​ഹി​തം ജൂ​ണ്‍13 നു ​മു​ന്പ് അ​പേ​ക്ഷി​ക്ക​ണം. അ​പേ​ക്ഷാ ഫോ​റം 100 രൂ​പ​യ്ക്ക് അ​താ​ത് സെ​ന്‍റ​റി​ല്‍ നി​ന്നു നേ​രി​ട്ടോ 130 രൂ​പ​യ്ക്ക് മ​ണി ഓ​ര്‍​ഡ​റാ​യോ ല​ഭി​ക്കും.

www.captkerala.com എന്ന വെ​ബ്സൈ​റ്റി​ല്‍ നി​ന്ന് അ​പേ​ക്ഷ ഡൗ​ണ്‍​ലോ​ഡ് ചെ​യ്ത് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍, സി ​ആ​പ്റ്റ് എ​ന്ന പേ​രി​ല്‍ തി​രു​വ​ന​ന്ത​പു​ര​ത്ത് മാ​റാ​വു​ന്ന 100 രൂ​പ​യു​ടെ ഡി​മാ​ന്‍റ് ഡ്രാ​ഫ്റ്റ് സ​ഹി​ത​വും അ​പേ​ക്ഷി​ക്കാ​വു​ന്ന​താ​ണ്. വി​ലാ​സം : മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍, കേ​ര​ളം സ്റ്റേ​റ്റ് സെ​ന്‍റ​ര്‍ ഫോ​ര്‍ അ​ഡ്വാ​ന്‍​സ്ഡ് പ്രി​ന്‍റിം​ഗ് ആ​ന്‍​ഡ് ട്രെ​യി​നിം​ഗ്, ട്രെ​യി​നിം​ഗ് ഡി​വി​ഷ​ന്‍, സി​റ്റി സെ​ന്‍റ​ര്‍, പു​ന്ന​പു​രം, പ​ടി​ഞ്ഞാ​റെ കോ​ട്ട, തി​രു​വ​ന​ന്ത​പു​രം 695 . കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക്: 0471 2474720, 04712467728.