ക്ഷേ​ത്ര​ത്തി​ലെ മോ​ഷ​ണം: പ്ര​തി അ​റ​സ്റ്റി​ൽ
Friday, May 27, 2022 12:16 AM IST
കി​ളി​മാ​നൂ​ർ: കി​ളി​മാ​നൂ​ർ: പു​തി​യ​കാ​വ് ദേ​വീ ക്ഷേ​ത്ര​ത്തി​ലെ കാ​ണി​ക്ക​വ​ഞ്ചി ത​ക​ർ​ത്ത് മോ​ഷ​ണം ന​ട​ത്തി​യ കേ​സി​ൽ പ്ര​തി അ​റ​സ്റ്റി​ൽ. ചാ​രു​പാ​റ, ത​മ്പു​രാ​ട്ടി​പ്പാ​റ ക്ഷേ​ത്ര​ത്തി​നു​സ​മീ​പം അ​നു​ഗ്ര​ഹ വീ​ട്ടി​ൽ താ​മ​സി​ക്കു​ന്ന വി​നോ​ദ് (48) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച രാ​ത്രി​യി​ലാ​ണ് പു​തി​യ​കാ​വ് ദേ​വീ ക്ഷേ​ത്ര​ത്തി​ലെ മു​ൻ​വ​ശ​ത്തെ കാ​ണി​ക്ക​വ​ഞ്ചി​യു​ടെ പൂ​ട്ട് ത​ക​ർ​ത്ത് മോ​ഷ​ണം ന​ട​ത്തി​യ​ത്. പു​ല​ർ​ച്ചെ ക്ഷേ​ത്ര​ത്തി​ലെ​ത്തി​യ ഭാ​ര​വാ​ഹി​ക​ളാ​ണ് കാ​ണി​ക്ക​വ​ഞ്ചി ത​ക​ർ​ന്ന നി​ല​യി​ൽ കാ​ണു​ന്ന​ത്. തു​ട​ർ​ന്ന് പോ​ലീ​സി​നെ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

റൂ​റ​ൽ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ഡോ. ​ദി​വ്യ ഗോ​പി​നാ​ഥി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം ആ​റ്റി​ങ്ങ​ൽ ഡി​വൈ​എ​സ്പി ഡി.​എ​സ്. സു​നീ​ഷ് ബാ​ബു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലുള്ള സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.