വി​ഴി​ഞ്ഞം വി​ല്ലേ​ജ് ഓ​ഫീ​സി​ലെ കെ​ട്ടി​ട നി​കു​തി ത​ട്ടി​പ്പ്:​ അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​യി
Friday, June 24, 2022 1:49 AM IST
വി​ഴി​ഞ്ഞം: വി​ഴി​ഞ്ഞം വി​ല്ലേ​ജ് ഓ​ഫീ​സി​ലെ കെ​ട്ടി​ട നി​കു​തി ത​ട്ടി​പ്പു കേ​സി​ൽ റ​വ​ന്യൂ വ​കു​പ്പി​ന്‍റെ പ​രി​ശോ​ധ​ന വി​ഭാ​ഗം​ന​ട​ത്തി​യ അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​യി. വി​ല്ലേ​ജ് ഫീ​ൽ​ഡ് അ​സി​സ്റ്റ​ന്‍റും ഊ​രു​ട്ട​മ്പ​ലം സ്വ​ദേ​ശി​യു​മാ​യ ര​തീ​ഷ് (35) നെ​തി​രെ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​മാ​ണ് പൂ​ർ​ത്തി​യാ​യ​ത്. സം​ഭ​വ​ത്തെ തു​ട​ർ​ന്ന് ഇ​യാ​ളെ ജി​ല്ലാ​ക​ള​ക്ട​ർ സ​സ്പെ​ൻ​ഡ് ചെ​യ്തി​രു​ന്നു. കെ​ട്ടി​ട​നി​കു​തി ഓ​ൺ​ലൈ​നാ​യി അ​ട​യ്ക്കു​ന്ന​തി​നാ​യി 50 പേ​ർ ന​ൽ​കി​യ ആ​റേ​കാ​ൽ ല​ക്ഷം രൂ​പ​യാ​ണ് ഇ​യാ​ൾ ത​ട്ടി​യെ​ടു​ത്ത​ത്.

പ​ണം ത​ട്ടി​പ്പ് ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് നെ​യ്യാ​റ്റി​ൻ​ക​ര ത​ഹ​സി​ൽ​ദാ​ർ (ഭൂ​രേ​ഖാ വി​ഭാ​ഗം) ശ്രീ​ക​ല വി​ഴി​ഞ്ഞം പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ വി​ഴി​ഞ്ഞം എ​സ്ഐ യു​ടെ​നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം വി​ഴി​ഞ്ഞം വി​ല്ലേ​ജ് ഓ​ഫീ​സ​ർ, നെ​യ്യാ​റ്റി​ൻ​ക​ര ത​ഹ​സി​ൽ​ദാ​ർ, റ​വ​ന്യൂ ഇ​ൻ​സ്പെ​ക്ഷ​ൻ വി​ഭാ​ഗം മേ​ധാ​വി എ​ന്നി​വ​രി​ൽ നി​ന്ന് മൊ​ഴി​യെ​ടു​ത്തു. 2018 ഡി​സം​ബ​ർ മു​ത​ൽ ക​ഴി​ഞ്ഞ മേ​യ് വ​രെ​യു​ള​ള കാ​ല​യ​ള​വി​ലാ​യി​രു​ന്നു പ്ര​തി പ​ണം ത​ട്ടി​യെ​ടു​ത്ത​ത്. കെ​ട്ടി​ട​നി​കു​തി അ​ട​യ്ക്കേ​ണ്ട പ​ണം വാ​ങ്ങി​യ​ശേ​ഷം ഓ​ൺ​ലൈ​നി​ൽ ര​ജി​സ്ട്ര​ർ ചെ​യ്ത ഉ​പ​ഭോ​ക്താ​വി​ന് ര​സീ​ത് ന​ൽ​കും. തു​ട​ർ​ന്ന് ഇ​ട​പാ​ടു​റ​ദ്ദാ​ക്കി പ​ണം കൈ​ക്ക​ലാ​ക്കു​ക​യാ​യി​രു​ന്നു. പ്ര​തി ഒ​ളി​വി​ലാ​ണെ​ന്നും തി​ര​ച്ചി​ൽ ആ​രം​ഭി​ച്ച​യ​താ​യും വി​ഴി​ഞ്ഞം പോ​ലീ​സ് പ​റ​ഞ്ഞു.