കോ​വി​ഡ് വാ​ക്സി​നേ​ഷ​ന്‍ പൂ​ര്‍​ത്തി​യാ​ക്ക​ണം: ജി​ല്ലാ ക​ള​ക്ട​ര്‍
Friday, June 24, 2022 1:52 AM IST
തി​രു​വ​ന​ന്ത​പു​രം: പൊ​തു​ജ​ന​ങ്ങ​ള്‍ കോ​വി​ഡ് വാ​ക്സി​നേ​ഷ​ന്‍റെ ബൂ​സ്റ്റ​ര്‍ ഡോ​സ് ഉ​ള്‍​പ്പെ​ടെ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ ഡോ. ​ന​വ​ജ്യോ​ത് ഖോ​സ. കോ​വി​ഡ് വ​ര്‍​ധി​ച്ചു വ​രു​ന്ന സാ​ഹ​ച​ര്യ​മു​ണ്ടാ​യാ​ല്‍ നേ​രി​ടാ​ന്‍ ജി​ല്ലാ ഭ​ര​ണ​കൂ​ടം സ​ജ്ജ​മാ​ണെ​ന്നും ജി​ല്ല​യി​ലെ വി​വി​ധ സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​ക​ളി​ല്‍ ഇ​തി​നു വേ​ണ്ട സൗ​ക​ര്യ​ങ്ങ​ള്‍ ഒ​രു​ക്കി​യി​ട്ടു​ണ്ടെ​ന്നും ക​ള​ക്ട​ര്‍ അ​റി​യി​ച്ചു.

ദി​ശാ ഹെ​ല്‍​പ് ലൈ​നി​ന്‍റെ പ്ര​വ​ര്‍​ത്ത​നം ശ​ക്തി​പ്പെ​ടു​ത്ത​ണ​മെ​ന്നും ഗ​ര്‍​ഭി​ണി​ക​ളു​ടെ കാ​ര്യ​ത്തി​ല്‍ പ്ര​ത്യേ​ക ശ്ര​ദ്ധ​ചെ​ലു​ത്ത​ണ​മെ​ന്നും ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി. ജി​ല്ല​യി​ലെ നി​ല​വി​ലെ സാ​ഹ​ച​ര്യം വി​ല​യി​രു​ത്താ​നാ​യി ചേ​ര്‍​ന്ന കോ​വി​ഡ് അ​വ​ലോ​ക​ന യോ​ഗ​ത്തി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ക​ള​ക്ട​ര്‍.

ക​ള​ക്ട​റേ​റ്റി​ല്‍ ചേ​ര്‍​ന്ന യോ​ഗ​ത്തി​ല്‍ ജി​ല്ലാ വി​ക​സ​ന ക​മ്മീ​ഷ​ണ​ര്‍ ഡോ.​ വി​ന​യ് ഗോ​യ​ല്‍, ദു​ര​ന്ത നി​വാ​ര​ണ വി​ഭാ​ഗം ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍ ടി.​കെ. വി​നീ​ത്, ഡി​പി​എം ആ​ശാ വി​ജ​യ​ന്‍, ആ​രോ​ഗ്യ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍, മെ​ഡി​ക്ക​ല്‍ കോ​ള​ജ് ജ​ന​റ​ല്‍ ആ​ശു​പ​ത്രി പ്ര​തി​നി​ധി​ക​ള്‍, മ​റ്റ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.