കോ​ണ്‍​ഗ്ര​സും സി​പി​എ​മ്മും മാ​പ്പു​പ​റ​യ​ണം: വി.​മു​ര​ളീ​ധ​ര​ന്‍
Saturday, June 25, 2022 11:48 PM IST
ക​ഴ​ക്കൂ​ട്ടം: ഗു​ജ​റാ​ത്ത് ക​ലാ​പ​ത്തി​ന്‍റെ പേ​രി​ല്‍ ന​രേ​ന്ദ്ര​മോ​ദി​ക്കെ​തി​രേ ക​ള്ള​ക്ക​ഥ​ക​ള്‍ പ്ര​ച​രി​പ്പി​ച്ച​തി​ന് കോ​ണ്‍​ഗ്ര​സും സി​പി​എ​മ്മും മാ​പ്പു​പ​റ​യ​ണ​മെ​ന്ന് കേ​ന്ദ്ര​സ​ഹ​മ​ന്ത്രി വി.​മു​ര​ളീ​ധ​ര​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു. മോ​ദി​ക്കെ​തി​രാ​യ ആ​രോ​പ​ണ​ങ്ങ​ള്‍ കെ​ട്ടു​ക​ഥ​ക​ളാ​യി​രു​ന്നു​വെ​ന്നു ക​ഴി​ഞ്ഞ ദി​വ​സം സു​പ്രിം കോ​ട​തി​ത​ന്നെ വി​ധി​ച്ചി​രി​ക്കു​ന്നു​വെ​ന്ന് മു​ര​ളീ​ധ​ര​ന്‍ പ​റ​ഞ്ഞു. ബി​ജെ​പി ക​ഴ​ക്കൂ​ട്ടം മ​ണ്ഡ​ലം സ​മി​തി ന​ട​ത്തി​യ പ​ദ​യാ​ത്ര​യു​ടെ സ​മാ​പ​ന​സ​മ്മേ​ള​നം ക​ഴ​ക്കൂ​ട്ട​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു മു​ര​ളീ​ധ​ര​ന്‍.ബിജെപി മ​ണ്ഡ​ലം ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പൗ​ഡി​ക്കോ​ണം മ​ണി​ക​ണ്ഠ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ന​ഗ​ര​സ​ഭാം​ഗ​ങ്ങ​ളാ​യ ചെ​മ്പ​ഴ​ന്തി ഉ​ദ​യ​ന്‍., ഗാ​യ​ത്രി​ദേ​വി, അ​ര്‍​ച്ച​ന മ​ണി​ക​ണ്ഠ​ന്‍, എം.​സ​നോ​ദ്, സു​നി​ല്‍ കു​മാ​ര്‍, ക​ഴ​ക്കൂ​ട്ടം അ​നി​ല്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.