റോ​ഡു​ക​ൾ നാ​ടി​ന്‍റെ മു​ഖ​ച്ഛാ​യ മാ​റ്റും മ​ന്ത്രി: പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ്
Sunday, June 26, 2022 11:45 PM IST
വെ​ഞ്ഞാ​റ​മൂ​ട്: ബി​എം ആ​ൻ​ഡ് ബി​സി നി​ല​വാ​ര​ത്തി​ലെ റോ​ഡു​ക​ൾ നാ​ടി​ന്‍റെ മു​ഖ​ച്ഛാ​യ മാ​റ്റു​മെ​ന്ന് മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ്. മൂ​ന്നു വ​ർ​ഷ​ത്തി​നു​ള്ളി​ൽ സം​സ്ഥാ​ന​ത്തെ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന് കീ​ഴി​ലു​ള്ള 15,000 കി​ലോ​മീ​റ്റ​ർ റോ​ഡു​ക​ൾ ബി​എം ആ​ൻ​ഡ് ബി​സി നി​ല​വാ​ര​ത്തി​ലേ​ക്ക് ഉ​യ​ർ​ത്തു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.
ന​വീ​ക​രി​ച്ച പു​ത്ത​ൻ​പാ​ലം-​വെ​ഞ്ഞാ​റ​മൂ​ട്-​ആ​റ്റി​ങ്ങ​ൽ റോ​ഡ്, വാ​മ​ന​പു​രം-​ക​ള​മ​ച്ച​ൽ റോ​ഡ് എ​ന്നി​വ​യു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. 2025 ഒാ​ടെ സം​സ്ഥാ​ന​ത്തെ ദേ​ശീ​യ​പാ​ത​യു​ടെ വി​ക​സ​നം പൂ​ർ​ത്തി​യാ​ക്കു​മെ​ന്നും തീ​ര​ദേ​ശ, മ​ല​യോ​ര പാ​ത​ക​ൾ സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ർ​ത്തി​യാ​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ആ​നാ​ട്, പ​ന​വൂ​ർ, പു​ല്ല​മ്പാ​റ, നെ​ല്ല​നാ​ട്, മു​ദാ​ക്ക​ൽ എ​ന്നീ ഗ്രാ​മ പ​ഞ്ചാ​യ​ത്തു​ക​ളി​ലൂ​ടെ​യും ആ​റ്റി​ങ്ങ​ൽ ന​ഗ​ര​സ​ഭ​യി​ലൂ​ടെ​യും ക​ട​ന്നു​പോ​കു​ന്ന 27.76 കി​ലോ​മീ​റ്റ​ർ റോ​ഡ് ബി ​എം ആ​ൻ​ഡ് ബി​സി നി​ല​വ​ര​ത്തി​ലാ​ണ് പു​തു​ക്കി നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്.​ഡി.​കെ. മു​ര​ളി എം​എ​ൽ​എ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ച യോ​ഗ​ത്തി​ൽ എ.​എ.​റ​ഹീം എം​പി മു​ഖ്യാ​തി​ഥി​യാ​യി.​ ഒ.​എ​സ്. അം​ബി​ക എം ​എ​ൽ എ, ​വാ​മ​ന​പു​രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി. ​കോ​മ​ളം, നെ​ടു​മ​ങ്ങാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി. ​അ​മ്പി​ളി, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ പി.​വി. രാ​ജേ​ഷ്, എ​സ്. മി​നി, എ. ​ച​ന്ദ്ര​ബാ​ബു, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം കെ. ​ഷീ​ലാ​കു​മാ​രി, വൈ​സ് പ്ര​സി​ഡ​ന്‍റ് എ​സ്.​ആ​ർ. അ​ശ്വ​തി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.