മെഡിക്കൽ കോളജ്: അപകടത്തിൽ ഗുരുതര പരിക്കേറ്റ് അബോധാവസ്ഥയിൽ കിടന്ന യുവാവിനെ ആശുപതിയിലെത്തിച്ച മെഡിക്കൽ കോളജ് ജീവനക്കാരിക്ക് സംസ്ഥാന മദ്യവർജന സമിതിയുടെ പുരസ്കാരം. ലോക ലഹരി വിമുക്ത ദിനത്തോടനുബന്ധിച്ച് തിരുവനന്തപുരം പ്രസ് ക്ലബിൽ സംഘടിപ്പിച്ച ചടങ്ങിലാണ് മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഓഫീസിലെ ജീവനക്കാരിയായ എസ് എസ് അക്ഷരയ്ക്ക് ജീവകാരുണ്യ രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരം നൽകിയത്. സമിതി രക്ഷാധികാരിയും മുൻ എംപിയുമായ പന്ന്യൻ രവീന്ദ്രൻ പുരസ്കാരം സമ്മാനിച്ചു. സമിതി പ്രസിഡന്റ് റസീഫ് അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ലഹരി വിരുദ്ധ അവാർഡ്, മാധ്യമ പുരസ്കാരം എന്നിവയും വിതരണം ചെയ്തു.
കോൺഗ്രസ്
പ്രതിഷേധപ്രകടനം നടത്തി
വെള്ളറട: രാഹുല്‍ ഗാന്ധി എംപിയുടെ ഓഫീസ് അടിച്ചു തകര്‍ത്തത്തില്‍ പ്രതിഷേധിച്ച കോൺഗ്രസ് പ്രവർത്തകർ വെള്ളറടയിൽ പ്രതിഷേധപ്രകടനം നടത്തി. കിളിയൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ പ്രകടനം യുഡിഎഫ് പാറശാല നിയോജക മണ്ഡലം കണ്‍വീനര്‍ കെ. ദസ്തഗീര്‍ ഉത്ഘാടനം ചെയ്തു, അഡ്വ. ഡിരാജു, ടി. ജയചന്ദ്രന്, സി. അശോകകുമാര്‍, എസ്. സത്യശീലന്, വൈ. ഭദ്രന്, ജി. ഗോപി, എസ്. സത്യരാജന്‍, .ബോബന്, മണലി സ്റ്റാന്‍ലി, ചമവിള ബൈജു,തെറ്റിയറ മോഹനന് , അന്‍വര്‍ ഇല്ലിയാസ്, മഹേഷ്, അബ്ദുൾ ഖലാം തുടങ്ങിയവര്‍ പങ്കെടുത്തു.