ല​ഹ​രി​വി​രു​ദ്ധ ദി​നാ​ച​ര​ണം
Monday, June 27, 2022 10:55 PM IST
വെ​ഞ്ഞാ​റ​മൂ​ട്: ഗ​വ. യു​പി സ്കൂ​ളി​ലെ ല​ഹ​രി വി​രു​ദ്ധ ദി​നാ​ച​ര​ണം അ​ഡീ​ഷ​ണ​ൽ ട്രാ​ൻ​സ്പോ​ർ​ട്ട് ക​മ്മീ​ഷ​ണ​ർ പി.​എ​സ്. പ്ര​മോ​ജ് ശ​ങ്ക​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. നെ​ല്ല​നാ​ട് പ​ഞ്ചാ​യ​ത്ത് വി​ക​സ​ന സ്റ്റാ​ൻ​ഡിം​ഗ്‌ ക​മ്മി​റ്റി ചെ​യ​ർ പേ​ഴ്സ​ൺ എ​ഫ്. സ​ജീ​ന ല​ഹ​രി വി​രു​ദ്ധ​ദി​ന റാ​ലി ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു. പി​ടി​എ പ്ര​സി​ഡ​ന്‍റ് എ​സ്. ഷി​ഹാ​സി​ന്‍റെ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ച യോ​ഗ​ത്തി​ൽ സോ​ഷ്യോ​ള​ജി​സ്റ്റ് റി​സ​ർ​ച്ച് ആ​ൻ​ഡ് റി​സോ​ഴ്സ് ഗ്രൂ​പ്പ് എ​ക്സൈ​സ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ലെ വി​നു വി​ജ​യ​ൻ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. യോഗത്തിൽ സം​സ്ഥാ​ന മ​ദ്യ​വ​ർ​ജ​ന സ​മി​തി ക​ർ​മ​ശ്രേ​ഷ്ഠാ പു​ര​സ്ക്കാ​ര ജേ​താ​വ് സ​രു​ൺ നാ​യ​ർ ല​ഹ​രി​വി​രു​ദ്ധ​ദി​ന സ​ന്ദേ​ശം ന​ൽ​കി. നെ​ല്ല​നാ​ട് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് കീ​ഴാ​യി​ക്കോ​ണം സോ​മ​ൻ, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ ആ​ർ. ഉ​ഷാ​കു​മാ​രി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

ബി​ജെ​പി പ​ദ​യാ​ത്ര ന​ട​ത്തി

വെ​ള്ള​റ​ട: ​സം​സ്ഥാ​ന സ​ർ​ക്കാ​ർ ജി​ല്ല​യോ​ട് അ​വ​ഗ​ണ​ന​കാ​ണി​ക്കു​ക​യാ​ണെ​ന്ന് ആ​രോ​പി​ച്ച് ബി​ജെ​പി വെ​ള്ള​റ​ട മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​ദ​യാ​ത്ര ന​ട​ത്തി.​കീ​ഴാ​റൂ​ര്‍ ജം​ഗ്ഷ​നി​ല്‍ നി​ന്നും ആ​രം​ഭി​ച്ച പ​ദ​യാ​ത്ര ബി​ജെ​പി ജി​ല്ലാ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി വി.​ജി. ഗി​രി​കു​മാ​ര്‍ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ക​ള്ളി​ക്കാ​ട് രാ​ധാ​കൃ​ഷ്ണ​ന് പ​താ​ക കൈ​മാ​റി ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ദ​യാ​ത്ര​യു​ടെ സ​മാ​പ​ന സ​മ്മേ​ള​നം ബി​ജെ​പി സം​സ്ഥാ​ന​സ​മി​തി അം​ഗം എ​രു​ത്താ​വൂ​ര്‍ ച​ന്ദ്ര​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.​ക​ള്ളി​ക്കാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ​ന്ത​ശ്രീ​കു​മാ​ര്‍ ബി​ജെ​പി മ​ണ്ഡ​ലം ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​മാ​രാ​യ സു​നി​ല്‍, മി​നി വി​ജ​യ​ന്‍, മ​ണ്ഡ​ലം ഉ​പാ​ധ്യ​ക്ഷ​ന്‍ പൂ​ഴ​നാ​ട് ശി​ശു​പാ​ല​ന്‍ ക​ള്ളി​ക്കാ​ട് ബി​ജു,ഉ​ഷ​കു​മാ​രി മ​ണ്ഡ​ലം സെ​ക്ര​ട്ട​റി സു​ജ അ​ജ​യ​ന്‍, മൈ​ല​ച്ചാ​ല്‍ രാ​ജേ​ഷ്, അ​മൃ​ത പ്ര​ദീ​പ്, യു​വ​മോ​ര്‍​ച്ച ജി​ല്ലാ ട്ര​ഷ​റ​ര്‍ ചൂ​ണ്ടി​ക്ക​ല്‍ ഹ​രി തു​ട​ങ്ങി​യ​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.