കോ​വ​ളം ക്രാ​ഫ്റ്റ് വി​ല്ലേ​ജി​ല്‍ ഇ​നി ദ്വൈ​വാ​ര ക​ലോ​ത്സ​വ​ങ്ങ​ളും
Monday, June 27, 2022 10:56 PM IST
വി​ഴി​ഞ്ഞം:​കോ​വ​ളം ക്രാ​ഫ്റ്റ് വി​ല്ലേ​ജി​ൽ ഒ​ന്നി​ട​വി​ട്ട വെ​ള്ളി​യാ​ഴ്ച​ക​ളി​ൽ സെ​ന്‍റ​ർ സ്റ്റേ​ജ് എ​ന്ന പേ​രി​ൽ ക​ലോ​ത്സ​വ​ങ്ങ​ൾ​ക്ക് വേ​ദി​യാ​കും.​സ​ഞ്ചാ​രി​ക​ളെ വ​ര​വേ​ൽ​ക്കാ​ൻ ക​ലാ​മേ​ള​ക​ളു​ടെ പ​ര​മ്പ​ര ഒ​രു​ക്കാ​നു​ള്ള തീ​രു​മാ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് കോ​വ​ളം വെ​ള്ളാ​റി​ലെ കേ​ര​ള ആ​ര്‍​ട്ട്സ് ആ​ന്‍​ഡ് ക്രാ​ഫ്റ്റ്സ് വി​ല്ലേ​ജി​ൽ എ​ല്ലാ​മാ​സ​വും ര​ണ്ടു ക​ലാ​മേ​ള​ക​ൾ​ക്ക് അ​ര​ങ്ങൊ​രു​ക്കു​ന്ന​ത്.
ദ​ക്ഷി​ണേ​ന്ത്യ​യി​ലെ ഏ​റ്റ​വും പ്ര​ധാ​ന ക​ലാ​സാം​സ്കാ​രി​ക ഹ​ബ്ബാ​യി ക്രാ​ഫ്റ്റ് വി​ല്ലേ​ജി​നെ മാ​റ്റാ​നു​ള്ള വി​പു​ല​മാ​യ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​ണ് ക​ലാ​സ​ന്ധ്യ​ക​ളെ​ന്നും ലോ​ക സം​ഗീ​തോ​ത്സ​വ​ങ്ങ​ളും ആ​ലോ​ച​ന​യി​ലു​ണ്ടെ​ന്നും ക്രാ​ഫ്റ്റ് വി​ല്ലേ​ജ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. സെ​ന്‍റ​ര്‍ സ്റ്റേ​ജി​ന്‍റെ ആ​ദ്യ എ​ഡി​ഷ​ന്‍ ജൂ​ലൈ ഒ​ന്നി​ന് ന​ട​ക്കും. സ​ന്തോ​ഷ് കീ​ഴാ​റ്റൂ​രി​ന്‍റെ സോ​ളോ ഡ്രാ​മ​യാ​യ "പെ​ണ്‍​ന​ട​ന്‍' ആ​ണ് ആ​ദ്യ​പ​രി​പാ​ടി. വൈ​കു​ന്നേ​രം ഏ​ഴി​നു​ള്ളനാ​ട​ക​ത്തി​നു​ശേ​ഷം എ​ട്ടി​ന് മെ​ന്‍റ​ലി​സ്റ്റ് ഫാ​സി​ല്‍ ബ​ഷീ​റി​ന്‍റെ മെ​ന്‍റലി​സം പ്രോ​ഗ്രാ​മും ഉ​ണ്ടാ​വും. സെ​ന്‍റ​ര്‍ സ്റ്റേ​ജ് പ​രി​പാ​ടി​ക​ൾ​ക്ക് ക്രാ​ഫ്റ്റ് വി​ല്ലേ​ജി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന ടി​ക്ക​റ്റ് മാ​ത്രം മ​തി​യാ​കും.