എ​ന്‍​ജി​ഒ യൂ​ണി​യ​ന്‍ ഓഫീസ് മ​ന്ദി​ര​ത്തി​നു ത​റ​ക്ക​ല്ലി​ട്ടു
Monday, June 27, 2022 11:50 PM IST
നെ​ടു​മ​ങ്ങാ​ട് : കേ​ര​ള എ​ന്‍​ജി​ഒ യൂ​ണി​യ​ന്‍ നെ​ടു​മ​ങ്ങാ​ട് ഏ​രി​യ ക​മ്മി​റ്റി ഓ​ഫീ​സ് മ​ന്ദി​ര​ത്തി​നു ത​റ​ക്ക​ല്ലി​ട്ടു. സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എം.​എ. അ​ജി​ത്കു​മാ​ര്‍ ശി​ലാ​സ്ഥാ​പ​നം ന​ട​ത്തി.
സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് എം.​വി. ശ​ശി​ധ​ര​ന്‍ അ​ധ്യ​ക്ഷ​നാ​യ ച​ട​ങ്ങി​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് ബി.​അ​നി​ല്‍​കു​മാ​ര്‍, സെ​ക്ര​ട്ട​റി വി.​കെ. ഷീ​ജ, ഹാ​ബി​റ്റാ​റ്റ് ചെ​യ​ര്‍​മാ​ന്‍ ജി. ​ശ​ങ്ക​ര്‍, ജി​ല്ലാ സെ​ക്ര​ട്ട​റി എ​സ്. സ​ജീ​വ് കു​മാ​ര്‍, പ്ര​സി​ഡ​ന്‍റ് എം. ​സു​രേ​ഷ് ബാ​ബു തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

ല​ഹ​രി വി​രു​ദ്ധ
ദി​നം ആ​ച​രി​ച്ചു

വെ​ഞ്ഞാ​റ​മൂ​ട് : പൂ​വ​ണ​ത്തും​മൂ​ട് ഗ​വ. എ​ൽ​പി സ്കൂ​ളി​ൽ ല​ഹ​രി വി​രു​ദ്ധ ദി​നം വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ ആ​ച​രി​ച്ചു. ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യു സ്റ്റേ​ഷ​ൻ അ​സി​സ്റ്റ​ന്‍റ് സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ എ​സ്.​ഡി. സ​ജി​ത്ത് ലാ​ൽ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് ന​യി​ച്ചു. ക​ലാ​ഭ​വ​ൻ മ​ണി സേ​വ​ന സ​മി​തി ചെ​യ​ർ​മാ​ൻ, ഓ​ൾ കേ​ര​ള ആം​ബു​ല​ൻ​സ് ഡ്രൈ​വേ​ഴ്സ് ആ​ൻ​ഡ് ടെ​ക്നീ​ഷ്യ​ൻ​സ് സം​സ്ഥാ​ന​ത​ല പ്ര​സി​ഡ​ന്‍റു​കൂ​ടി​യാ​യ അ​ജി​ൽ മ​ണി​മു​ത്ത് മു​ഖ്യാ​തി​ഥി​യാ​യി.
തു​ട​ർ​ന്ന് അ​മ്പ​ലം​മു​ക്ക് ജം​ഗ്ഷ​നി​ൽ ജ​ന​മൈ​ത്രി പോ​ലീ​സ് ഓ​ഫീ​സ​ർ ഷി​ജി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ കു​ട്ടി​ക​ൾ ക​ലാ​പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ച്ചു.