ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യു​ടെ ശാ​ക്തീ​ക​ര​ണ​ത്തി​ന് പ്ര​ത്യേ​ക ക​ർ​മ​പ​ദ്ധ​തി: മ​ന്ത്രി ഡോ. ​ആ​ർ. ബി​ന്ദു
Wednesday, June 29, 2022 12:06 AM IST
ക​ഴ​ക്കൂ​ട്ടം : സം​സ്ഥാ​ന​ത്തി​ന്‍റെ ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യെ കാ​ല​ത്തി​നൊ​ത്തു ന​വീ​ക​രി​ക്കു​ന്ന​തി​നും ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നു​മാ​യി പ്ര​ത്യേ​ക ക​ർ​മ പ​ദ്ധ​തി ന​ട​പ്പാ​ക്കു​മെ​ന്ന് ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ഡോ. ​ആ​ർ. ബി​ന്ദു. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ജൂ​ലൈ അ​ഞ്ചി​ന് ഇ​തി​ന്‍റെ ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​നം ന​ട​ത്തു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല​യ്ക്ക് നാ​ക് എ ​പ്ല​സ് പ്ല​സ് അം​ഗീ​കാ​രം ല​ഭി​ച്ച​തി​ന്‍റെ ഭാ​ഗ​മാ​യി കാര്യവട്ടം കാന്പസിൽ സം​ഘ​ടി​പ്പി​ച്ച സൗ​ഹൃ​ദ സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു മ​ന്ത്രി.

സം​സ്ഥാ​ന​ത്തെ എ​ല്ലാ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളും മി​ക​വി​ന്‍റെ കേ​ന്ദ്ര​ങ്ങ​ളാ​യി മാ​റ​ണ​മെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. സ​ർ​വ​ക​ലാ​ശാ​ല​ക​ൾ ഇ​തി​ന്‍റെ പ​താ​ക​വാ​ഹ​ക​രാ​ക​ണം. ലോ​ക​മെ​മ്പാ​ടും വൈ​ജ്ഞാ​നി​ക മേ​ഖ​ല​ക​ൾ ത​മ്മി​ലു​ള്ള അ​തി​ർ​ത്തി​ക​ൾ ഇ​ല്ലാ​താ​യി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ലും ഇ​തു പ്ര​ക​ട​മാ​ണ്. സം​സ്ഥാ​ന​ത്തി​ന്‍റെ വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യും ഇ​തി​നൊ​പ്പം മാ​റേ​ണ്ട​ത് അ​ത്യ​ന്താ​പേ​ക്ഷി​ത​മാ​ണ്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ രം​ഗ​ത്തെ ശാ​ക്തീ​ക​ര​ണ പ​ദ്ധ​തി പ്ര​ഖ്യാ​പി​ക്കു​ന്ന​ത്.
തൊ​ഴി​ലും വി​ദ്യാ​ഭ്യാ​സ​വും ത​മ്മി​ലു​ള്ള വി​ട​വ് നി​ക​ത്ത​ൽ, ഗ​വേ​ഷ​ണ നി​ല​വാ​രം വ​ർ​ദ്ധി​പ്പി​ക്ക​ൽ, വൈ​ജ്ഞാ​നി​ക സ​മൂ​ഹ​മാ​ക്കി സം​സ്ഥാ​ന​ത്തെ മാ​റ്റു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ​ക്ക് ആ​ക്കം കൂ​ട്ട​ൽ തു​ട​ങ്ങി​യ​വ​യെ​ല്ലാം ഇ​തി​ന്‍റെ ഭാ​ഗ​മാ​കും.​കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല​യ്ക്ക് ല​ഭി​ച്ച നാ​ക്ക് എ ​പ്ല​സ് പ്ല​സ് അം​ഗീ​കാ​രം ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ രം​ഗ​ത്ത് ശാ​ക്തീ​ക​ര​ണ​ത്തി​ന് കൂ​ടു​ത​ൽ ക​രു​ത്തു പ​ക​രു​ന്ന​താ​ണെ​ന്നു മ​ന്ത്രി ചൂ​ണ്ടി​ക്കാ​ട്ടി.

താ​ണു പ​ത്മ​നാ​ഭ​ന്‍റെ പേ​രി​ൽ കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ഇ​ന്‍റ​ർ ഡി​സി​പ്ലി​ന​റി കേ​ന്ദ്രം ആ​രം​ഭി​ക്കും. കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല​യ്ക്ക് ല​ഭി​ച്ച അം​ഗീ​കാ​രം സം​സ്ഥാ​ന​ത്തെ മ​റ്റ് സ​ർ​വ​ക​ലാ​ശാ​ല​ക​ൾ​ക്കും പ്ര​ചോ​ദ​ന​മാ​ണ്. അം​ഗീ​കാ​ര​ത്തി​നാ​യി പ്ര​യ​ത്നി​ച്ച അ​ധ്യാ​പ​ക​രെ​യും വി​ദ്യാ​ർ​ഥി​ക​ളെ​യും സ​ർ​വ​ക​ലാ​ശാ​ല സി​ൻ​ഡി​ക്കേ​റ്റി​നെ​യും മ​ന്ത്രി അ​നു​മോ​ദി​ച്ചു.

കാ​ര്യ​വ​ട്ടം ക്യാ​മ്പ​സി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല വൈ​സ് ചാ​ൻ​സി​ല​ർ പ്ര​ഫ. വി.​പി. മ​ഹാ​ദേ​വ​ൻ പി​ള്ള, മു​ൻ വൈ​സ് ചാ​ൻ​സ​ല​ർ​മാ​രാ​യ ഡോ. ​ബി. ഇ​ക്ബാ​ൽ, ഡോ. ​എം.​കെ. രാ​മ​ച​ന്ദ്ര​ൻ നാ​യ​ർ, ഡോ. ​എ. ജ​യ​കൃ​ഷ്ണ​ൻ, എം​ജി സ​ർ​വ​ക​ലാ​ശാ​ല​യു​ടെ​യും കേ​ന്ദ്ര സ​ർ​വ​ക​ലാ​ശാ​ല​യു​ടെ​യും മു​ൻ വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​ജാ​ൻ​സി ജ​യിം​സ്, സ​ർ​വ​ക​ലാ​ശാ​ല പ്രോ ​വൈ​സ് ചാ​ൻ​സ​ല​ർ പ്ര​ഫ. പി.​പി. അ​ജ​യ​കു​മാ​ർ, പ്ര​ഫ. എ​സ്. കെ​വി​ൻ, തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.