ബ​സേ​ലി​യോ​സ് കോ​ള​ജ് ക​ലോ​ത്സ​വം സ​മാ​പി​ച്ചു
Wednesday, June 29, 2022 11:41 PM IST
തി​രു​വ​ന​ന്ത​പു​രം: മാ​ർ ബ​സേ​ലി​യോ​സ് എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ലെ ദേ​ശീ​യ സാം​സ്കാ​രി​ക ക​ലോ​ത്സ​വ​മാ​യ ക്രോ​സ്റോ​ഡ്സ് 22 കോ​ള​ജ് ദി​നാ​ഘോ​ഷ​ത്തോ​ടെ സ​മാ​പി​ച്ചു. മാ​ർ ഇ​വാ​നി​യോ​സ് ന​ഗ​റി​ലെ ഗി​രി​ദീ​പം ക​ണ്‍​വ​ൻ​ഷ​ൻ സെ​ന്‍റ​റി​ൽ ന​ട​ന്ന ക​ലോ​ത്സ​വം 26ന് ​ബ​ർ​സാ​ർ, ഫാ. ​ജോ​ണ്‍ പാ​ല​നി​ൽ​ക്കു​ന്ന​തി​ൽ, പ്രി​ൻ​സി​പ്പ​ൽ ഡോ. ​എ​ബ്ര​ഹാം ടി.​മാ​ത്യു​വി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ ഭ​ദ്ര​ദീ​പം കൊ​ളു​ത്തി ഉ​ദ്ഘാ​ട​നം ചെ​യ്തു.
19 ഇ​ന​ങ്ങ​ളി​ൽ ന​ട​ന്ന മ​ത്സ​ര​ങ്ങ​ളി​ൽ വി​വി​ധ കോ​ള​ജു​ക​ളി​ൽ നി​ന്ന് 450 അ​ധി​കം വി​ദ്യാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ത്തു. 28ന് ​രാ​വി​ലെ 11ന് ​ന​ട​ന്ന കോ​ള​ജ് ദി​നാ​ഘോ​ഷ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ​സ​ഭ പാ​റ​ശാ​ല രൂ​പ​താ​ധ്യ​ക്ഷ​ൻ ബി​ഷ​പ് ഡോ. ​തോ​മ​സ് മാ​ർ ഔ​സേ​ബി​യോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
പി​ന്ന​ണി ഗാ​യ​ക​ൻ ഉ​ണ്ണി​മേ​നോ​ൻ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. പ്രി​ൻ​സി​പ്പ​ൽ ഡോ. ​എ​ബ്ര​ഹാം ടി ​മാ​ത്യു, പൂ​ർ​വ വി​ദ്യാ​ർ​ഥി പ്ര​തി​നി​ധി സ​ഞ്ചു മാ​ത്യു, ജ​സ​ൻ ജോ​സ​ഫ് മാ​ണി (സ്റ്റു​ഡ​ന്‍റ് ചെ​യ​ർ​മാ​ൻ), സി. ​അ​ഖി​ൽ (സ്റ്റു​ഡ​ന്‍റ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി) എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.