ഭാ​ര്യ​യെ വെ​ട്ടി കൊ​ല​പ്പെ​ടു​ത്തി​യ കേ​സ്: വി​ചാ​ര​ണ നാ​ളെ തു​ട​ങ്ങും
Wednesday, June 29, 2022 11:43 PM IST
തി​രു​വ​ന​ന്ത​പു​രം: ശ്രീ​വ​രാ​ഹം മു​ക്കോ​ല​യ്ക്ക​ൽ എ​സ്.​കെ. നി​വാ​സി​ൽ വാ​ട​ക​യ്ക്കു താ​മ​സി​ച്ചി​രു​ന്ന തൂ​ത്തു​ക്കു​ടി സ്വ​ദേ​ശി​നി ക​ന്നി​യ​മ്മാ​ളി (38) നെ ​വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ന്‍റെ വി​ചാ​ര​ണ ആ​റാം അ​ഡീ​ഷ​ണ​ൽ സെ​ഷ​ൻ​സ് ജ​ഡ്ജി കെ. ​വി​ഷ്ണു മു​ന്പാ​കെ നാ​ളെ തു​ട​ങ്ങും.
സം​ശ​യ​ത്തി​ന്‍റെ പേ​രി​ൽ ഭ​ർ​ത്താ​വ് മാ​രി​യ​പ്പ​നാ​ണ്(45) ക​ന്നി​യ​മ്മ​യെ വെ​ട്ടി​ക്കൊ​ന്ന​ത്. 2018 സെ​പ്റ്റം​ബ​ർ 23 നു ​രാ​ത്രി​യി​ലാ​യി​രു​ന്നു സം​ഭ​വം. ക​ന്നി​യ​മ്മ​യും മാ​രി​യ​പ്പ​നും അ​ന്നു തി​രു​വ​ന​ന്ത​പു​രം കൃ​പ തി​യ​റ്റ​റി​ൽ സി​നി​മ ക​ണ്ടി​രു​ന്നു. ശ്രീ​വ​രാ​ഹ​ത്തെ വാ​ട​ക വീ​ട്ടി​ൽ മ​ട​ങ്ങി​യെ​ത്തി​യ ശേ​ഷം ഇ​വ​ർ ത​മ്മി​ൽ വാ​ക്കു​ത​ർ​ക്ക​മു​ണ്ടാ​യി. തി​യ​റ്റ​റി​ൽ വ​ച്ച് പ​രി​ച​യ​ക്കാ​രെ ക​ണ്ടു ചി​രി​ച്ച​തി​ന്‍റെ പേ​രി​ലാ​യി​രു​ന്നു വാ​ക്കു​ത​ർ​ക്കം. തു​ട​ർ​ന്ന് ക​ന്നി​യ​മ്മ​യെ ക​ഴു​ത്തി​ൽ ബ​ലം പ്ര​യോ​ഗി​ച്ചു പി​ടി​ച്ച് കി​ട​പ്പു​മു​റി​യി​ൽ കൊ​ണ്ടു​വ​ന്ന് ചു​റ്റി​ക കൊ​ണ്ടു ത​ല​യ്ക്ക​ടി​ച്ച് ബോ​ധം കെ​ടു​ത്തി​യ​ശേ​ഷം ക​ത്തി കൊ​ണ്ട് വെ​ട്ടി​ക്കൊ​ല്ലു​ക​യാ​യി​രു​ന്നു.
ക​ന്നി​യ​മ്മ​യു​ടെ മ​ര​ണം ഉ​റ​പ്പാ​ക്കി​യ ശേ​ഷം മാ​രി​യ​പ്പ​ൻ തി​രു​നെ​ൽ​വേ​ലി​യി​ലേ​ക്കു ക​ട​ന്നു​ക​ള​ഞ്ഞു. ന​ഗ​ര​ത്തി​ൽ പി​സ വി​ത​ര​ണ​ക്കാ​ര​നാ​യ മ​ക​ൻ മ​ണി​ക​ണ്ഠ​ൻ ജോ​ലി​ക​ഴി​ഞ്ഞ് രാ​ത്രി 11.30 ന് ​എ​ത്തി​യ​പ്പോ​ഴാ​ണ് ക​ന്നി​യ​മ്മ ചോ​ര​യി​ൽ കു​ളി​ച്ചു കി​ട​ക്കു​ന്ന​ത് ക​ണ്ട​ത്. തുടർന്ന് നാ​ട്ടു​കാ​ർ ഫോ​ർ​ട്ട് പോ​ലീ​സി​ൽ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വം ക​ഴി​ഞ്ഞു മൂ​ന്നാം ദി​വ​സം തി​രു​നെ​ൽ​വേ​ലി​യി​ൽ നി​ന്നും മാ​രി​യ​പ്പ​നെ ഫോ​ർ​ട്ട് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.