ടി​പ്പ​ർ ലോ​റി ത​ട്ടി സ്കൂ​ട്ട​ര്‍ യാ​ത്രി​ക​ന് ദാ​രു​ണ​മ​ര​ണം
Saturday, July 2, 2022 11:16 PM IST
നെ​യ്യാ​റ്റി​ന്‍​ക​ര : ക​ര​മ​ന ക​ളി​യി​ക്കാ​വി​ള ‍​സം​സ്ഥാ​ന പാ​ത​യി​ല്‍ നെ​യ്യാ​റ്റി​ന്‍​ക​ര കൃ​ഷ്ണ​പു​രം ഗ്രാ​മം ജം​ഗ്ഷ​നു സ​മീ​പം ടി​പ്പ​ര്‍ ലോ​റി ത​ട്ടി സ്കൂ​ട്ട​ര്‍ യാ​ത്രി​ക​ന്‍ മ​രി​ച്ചു. ഒ​പ്പം സ​ഞ്ച​രി​ച്ച ഭാ​ര്യ​യ്ക്ക് പ​രി​ക്ക്. ബാ​ല​രാ​മ​പു​രം നെ​ല്ലി​വി​ള വി​ള​യി​ൽ​വീ​ട്ടി​ൽ ജോ​ൺ​സ​ണ്‍ (72) ആ​ണ് മ​രി​ച്ച​ത്. ഭാ​ര്യ പു​ഷ്പ​ലീ​ല (59)യ്ക്ക് ​പ​രി​ക്കേ​റ്റു. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 2.15 ഓ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം.

നെ​യ്യാ​റ്റി​ന്‍​ക​ര നി​ന്നും അ​മ​ര​വി​ള​യി​ലേ​യ്ക്ക് പോ​കു​ക​യാ​യി​രു​ന്ന ജോ​ണ്‍​സ​ണി​ന്‍റെ സ്കൂ​ട്ട​റി​ന്‍റെ പി​റ​കി​ല്‍ ടി​പ്പ​ര്‍ ലോ​റി ത​ട്ടു​ക​യാ​ണു​ണ്ടാ​യ​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. റോ​ഡി​ല​യ്ക്ക് തെ​റി​ച്ചു​വീ​ണ ജോ​ണ്‍​സ​ണി​ന്‍റെ ശി​ര​സി​ല്‍ കൂ​ടി ലോ​റി ക​യ​റി​യി​റ​ങ്ങി. ജോ​ണ്‍​സ​ണി​ന്‍റെ മൃ​ത​ദേ​ഹം നെ​യ്യാ​റ്റി​ന്‍​ക​ര ജ​ന​റ​ല്‍ ആ​ശു​പ​ത്രി മോ​ര്‍​ച്ച​റി​യി​ല്‍ സൂ​ക്ഷി​ച്ചി​രി​ക്കു​ന്നു. പോ​സ്റ്റു​മോ​ര്‍​ട്ട​ത്തി​നു ശേ​ഷം മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ള്‍​ക്ക് വി​ട്ടു ന​ല്‍​കും. അ​പ​ക​ട​ത്തെ​ത്തു​ട​ര്‍​ന്ന് ലോ​റി ഡ്രൈ​വ​ര്‍ ഓ​ടി ര​ക്ഷ​പ്പെ​ട്ടു. ലോ​റി ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​താ​യി നെ​യ്യാ​റ്റി​ന്‍​ക​ര പോ​ലീ​സ് അ​റി​യി​ച്ചു.