കടൽക്ഷോഭം രൂക്ഷം: കോവളത്ത് നടപ്പാതയും കൈവരിയും തകർന്നു
Sunday, July 3, 2022 12:12 AM IST
വി​ഴി​ഞ്ഞം : കാ​റ്റും മ​ഴ​യും ശ​ക്ത​മാ​യ​തോ​ടെ ക​ട​ൽ ക്ഷോ​ഭ​വും രൂ​ക്ഷ​മാ​യി. കോ​വ​ളം തീ​ര​ത്തു​ണ്ടാ​യ രൂ​ക്ഷ​മാ​യ തി​ര​യ​ടി​ച്ചി​ലി​ൽ ന​ട​പ്പാ​ത​യും ന​ട​പ്പാ​ത​യി​ൽ സ്ഥാ​പി​ച്ചി​രു​ന്ന കൈ​വ​രി (ഹാ​ൻ​ഡ് റെ​യി​ൽ) യു​ടെ ഒ​രു ഭാ​ഗ​വും ത​ക​ർ​ന്നു. അ​ലാ​റം സ്ഥാ​പി​ച്ചി​രു​ന്ന തൂ​ണു​ക​ളും ഒ​ടി​ഞ്ഞു വീ​ണു. ഇ​ന്ന​ലെ രാ​വി​ലെ മു​ത​ൽ അ​നു​ഭ​വ​പ്പ​ട്ടെ വേ​ലി​യേ​റ്റം ഉ​ച്ച​യോ​ടെ തി​ര​മാ​ല​ക​ളാ​യി രൂ​പാ​ന്ത​രം പ്രാ​പി​ച്ച് ക​ര​യി​ലേ​ക്ക് ആ​ഞ്ഞ​ടി​ക്കു​ക​യാ​യി​രു​ന്നു.

വൈകു​ന്നേ​രം മൂ​ന്നോ​ടെ​യാ​ണ് ബീ​ച്ചി​ലെ ന​ട​പ്പാ​ത​യി​ലെ കൈ​വ​രി തി​ര​യ​ടി​യി​ൽ ഒടിഞ്ഞു​വീ​ണ​ത്. സം​ഭ​വ​സ​മ​യം ന​ട​പ്പാ​ത​യി​ൽ സ​ഞ്ചാ​രി​ക​ൾ ഇ​ല്ലാ​തി​രു​ന്ന​ത് അ​പ​ക​ടം ഒ​ഴി​വാ​ക്കി. ഉ​ച്ച​യോ​ടെ വീ​ശി​യ​ടി​ച്ച തി​ര​മാ​ല​ക​ൾ ബീ​ച്ചി​ലെ ചി​ല ഹോ​ട്ട​ലു​ക​ൾ​ക്കു​ള്ളി​ലേ​ക്കും ക​യ​റി. ഇ​തോ​ടെ തീ​ര​ത്തി​റ​ങ്ങു​ന്ന​തി​ൽ നി​ന്ന് പോ​ലീ​സ് സ​ഞ്ചാ​രി​ക​ളെ വി​ല​ക്കി. ഹൗ​വ്വാ ബീ​ച്ചി​ലേ​ക്കും ലൈ​റ്റ് ഹൗ​സ് ബീ​ച്ചി​ലേ​ക്കും വ​ന്ന വാ​ഹ​ന​ങ്ങ​ളെ​യും അ​ധി​കൃ​ത​ർ നി​യ​ന്ത്രി​ച്ചു.

നേ​ര​ത്തെ ത​ക​ർ​ന്നു കി​ട​ന്ന ന​ട​പ്പാ​ത മാ​സ​ങ്ങ​ൾ​ക്ക് മു​മ്പാ​ണ് അ​ര​ക്കോ​ടി​യോ​ളം ചെ​ല​വ​ഴി​ച്ച് ന​വീ​ക​ര​ണം ന​ട​ത്തി കൈ​വ​രി​യും സ്ഥാ​പി​ച്ച​ത്. ഇ​താ​ണ് ഇ​ന്ന​ല​ത്തെ തി​ര​യ​ടി​ച്ചി​ലി​ൽ ത​ക​ർ​ന്നു വീ​ണ​ത്. ന​ട​പ്പാ​ത​യു​ടെ സം​ര​ക്ഷ​ണ​ഭി​ത്തി ത​ക​ർ​ന്ന് അ​ടി​ഭാ​ഗം പൊ​ള്ള​യാ​യി ഏ​ത് സ​മ​യ​ത്തും ഇ​ടി​ഞ്ഞ് താ​ഴാ​വു​ന്ന സ്ഥി​തി​യി​ലു​മാ​യി.

അ​തേ​സ​മ​യം, പു​തു​താ​യി സ്ഥാ​പി​ച്ച തൂ​ണു​ക​ള​ട​ക്കം കൈ​വ​രി മു​റി​ഞ്ഞ് വീ​ണ​ത് നി​ർ​മാ​ണ​ത്തി​ലെ അ​പാ​ക​ത​യി​ലേ​ക്കാ​ണ് വി​ര​ൽ ചൂ​ണ്ടു​ന്ന​തെ​ന്ന ആ​ക്ഷേ​പ​വും ഉ​യ​ർ​ന്നി​ട്ടു​ണ്ട്. കോ​ൺ​ക്രീ​റ്റി​നു പ​ക​രം ഹോ​ളോ ബ്രി​ക്സ് ഉ​പ​യോ​ഗി​ച്ച് കൈ​വ​രി തീ​ർ​ത്ത​തും ത​ക​ർ​ച്ച​ക്ക് വ​ഴി​യൊ​രു​ക്കി. ന​ട​പ്പാ​ത ത​ക​ർ​ന്ന കാ​ര്യം ടൂ​റി​സം വ​കു​പ്പി​ലെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രെ അ​റി​യി​ച്ച​താ​യി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.