അ​രു​വി​ക്ക​ര പ​ഞ്ചാ​യ​ത്തി​ൽ ഭ​ര​ണ സ്തം​ഭ​ന​മെ​ന്ന് കോ​ൺ​ഗ്ര​സ്
Sunday, August 7, 2022 11:33 PM IST
നെ​ടു​മ​ങ്ങാ​ട്: അ​രു​വി​ക്ക​ര പ​ഞ്ചാ​യ​ത്തി​ൽ ഭ​ര​ണ സ്തം​ഭ​ന​മെ​ന്ന് കോ​ൺ​ഗ്ര​സ്. പ​ഞ്ചാ​യ​ത്തി​ൽ ന​ട​പ്പി​ലാ​ക്കേ​ണ്ട വി​വി​ധ പ​ദ്ധ​തി​ക​ളു​ടെ നി​ർ​വ​ഹ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ ത​മ്മി​ൽ അ​ഭി​പ്രാ​യ വ്യ​ത്യാ​സം കാ​ര​ണം പ​ദ്ധ​തി ന​ട​ത്തി​പ്പ് അ​വ​താ​ള​ത്തി​ലാ​ണ​ന്ന് ഡി​സി​സി അം​ഗം ജെ. ​ശോ​ഭ​ന​ദാ​സും മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് വെ​ള്ളൂ​ർ​ക്കോ​ണം അ​നി​ൽ​കു​മാ​റും ആ​രോ​പി​ച്ചു. പു​തി​യ സാ​മ്പ​ത്തി​ക വ​ർ​ഷം ആ​രം​ഭി​ച്ച് മാ​സ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും ഭൂ​രി​ഭാ​ഗം തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ൾ​ക്കും പു​തി​യ തൊ​ഴി​ൽ ന​ൽ​കാ​ൻ സാ​ധി​ച്ചി​ട്ടി​ല്ല.​പ​ഞ്ചാ​യ​ത്തി​ലെ ലൈ​ഫ് ഭ​വ​ന പ​ദ്ധ​തി ലി​സ്റ്റി​ൽ വ്യാ​പ​ക ക്ര​മ​ക്കേ​ടു​ക​ളാ​ണ് ന​ട​ന്നി​രി​ക്കു​ന്ന​ത്. അ​ർ​ഹ​രാ​യ നി​ര​വ​ധി പേ​രെ ലി​സ്റ്റി​ൽ നി​ന്നാ​ഴി​വാ​ക്കു​ക​യും അ​ന​ർ​ഹ​രെ തി​രു​കി ക​യ​റ്റു​ക​യും ചെ​യ്തു. ലി​സ്റ്റി​നെ​തി​രേ അ​പ്പീ​ൽ പോ​യ​വ​ർ​ക്കു​പോ​ലും പ​രി​ഗ​ണ​ന ന​ൽ​കി​യി​ല്ല​ന്ന് അ​വ​ർ ആ​രോ​പി​ക്കു​ന്നു.​പ​ദ്ധ​തി വി​ഹി​തം വാ​ർ​ഡു​ക​ൾ​ക്ക് വീ​തം​വ​യ്ക്കു​ന്ന​തി​ലും രാ​ഷ്ട്രീ​യം ക​ല​ർ​ത്തു​ക​യാ​ണ് ഭ​ര​ണ​ക്കാ​ർ. പ്ര​തി​പ​ക്ഷ അം​ഗ​ങ്ങ​ളു​ടെ വാ​ർ​ഡു​ക​ളി​ൽ തു​ക അ​നു​വ​ദി​ക്കു​ന്ന​ത് വ​ള​രെ കു​റ​വാ​ണ്. പ​ഞ്ചാ​യ​ത്തി​ലെ ത​ക​ർ​ന്നു കി​ട​ക്കു​ന്ന റോ​ഡു​ക​ളു​ടെ അ​റ്റ​കു​റ്റ​പ​ണി​ക​ൾ ന​ട​ത്തു​ന്ന​തി​ൽ പോ​ലും ശ്ര​ദ്ധി​ക്കു​ന്നി​ല്ല. ഇ​ത്ത​രം കാ​ര്യ​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ​ക്ക് നി​വേ​ദ​നം ന​ൽ​കി​യി​ട്ടു​ണ്ട്. പ്ര​ശ്ന​പ​രി​ഹാ​രം ഉ​ണ്ടാ​യി​ല്ല​ങ്കി​ൽ പ്ര​ത്യ​ക്ഷ സ​മ​ര പ​രി​പാ​ടി​ക​ൾ​ക്ക് രൂ​പം കൊ​ടു​ക്കു​മെ​ന്നും അ​വ​ർ അ​റി​യി​ച്ചു.