കാ​ര്‍​ഷി​ക ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ പ്ര​ദ​ര്‍​ശ​ന വി​പ​ണ​ന മേ​ള
Monday, August 8, 2022 11:37 PM IST
പാ​റ​ശാ​ല: ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ല്‍ കാ​ര്‍​ഷി​ക മേ​ഖ​ല​യു​ടെ ഉ​ന്ന​തി ല​ക്ഷ്യ​മാ​ക്കി പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഗ്രാ​മ​സ​മൃ​ദ്ധി ഫാ​ര്‍​മ​ര്‍ പ്രൊ​ഡ്യൂ​സ​ര്‍ ക​മ്പ​നി ലി​മി​റ്റ​ഡി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ കാ​ര്‍​ഷി​ക ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ പ്ര​ദ​ര്‍​ശ​ന​വും വി​പ​ണ​ന മേ​ള​യും സം​ഘ​ടി​പ്പി​ച്ചു. ഉ​ദി​യ​ന്‍​കു​ള​ങ്ങ​ര ദേ​വു​ന​ന്ദ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ന്ന മേ​ള​യു​ടെ ഉ​ദ്ഘാ​ട​നം കെ. ​ആ​ന്‍​സ​ല​ന്‍ എം​എ​ല്‍​എ നി​ര്‍​വ​ഹി​ച്ചു.
ഗ്രാ​മ​സ​മൃ​ദ്ധി എ​ഫ്പി​ഒ ചെ​യ​ര്‍​മാ​ന്‍ എ​സ്. രാ​മ​ച​ന്ദ്ര​ന്‍ നാ​യ​രു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ർ​ന്ന ‌സ​മ്മേ​ള​ന​ത്തി​ല്‍ സാ​യി​കൃ​ഷ്ണ പ​ബ്ലി​ക് സ്കൂ​ള്‍ എം​ഡി എ​സ്. രാ​ജ​ശേ​ഖ​ര​ന്‍ നാ​യ​ര്‍, ചെ​ങ്ക​ല്‍ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് കെ. ​അ​ജി​ത്കു​മാ​ര്‍, കൃ​ഷി ഓ​ഫീ​സ​ര്‍ ആ​ര്‍.​ജെ. ആ​ന്‍​സി, ബി. ​മ​ധു​കു​മാ​ര്‍, ഗ്രാ​മ​സ​മൃ​ദ്ധി സി​ഇ​ഒ വി.​എം. ജ്യോ​തി, നി​സ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഡോ. ​ഡി. സു​രേ​ഷ്കു​മാ​ര്‍, ഗ്രാ​മ​സ​മൃ​ദ്ധി ഡ​യ​റ​ക്ട​ര്‍ കെ. ​ശ്രീ​കു​മാ​ര്‍ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.