അ​ക്ര​ഡി​റ്റേ​ഷ​ൻ മൂ​ന്നു വ​ർ​ഷ​ത്തേ​ക്ക് നീ​ട്ടി
Tuesday, August 9, 2022 11:04 PM IST
തി​രു​വ​ന​ന്ത​പു​രം: ക​ഴ​ക്കൂ​ട്ടം മ​രി​യ​ൻ എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ലെ മെ​ക്കാ​നി​ക്ക​ൽ എ​ൻ​ജി​നി​യ​റിം​ഗ് ക​ന്പ്യൂ​ട്ട​ർ സ​യ​ൻ​സ് ആ​ൻ​ഡ് എ​ൻ​ജി​നി​യ​റിം​ഗ് എ​ന്നീ കോ​ഴ്സു​ക​ൾ​ക്ക് നി​ല​വി​ലു​ണ്ടാ​യി​രു​ന്ന എ​ൻ​ബി​എ അ​ക്ര​ഡി​റ്റേ​ഷ​ൻ അ​ടു​ത്ത മൂ​ന്നു വ​ർ​ഷ​ത്തേ​ക്ക് കൂ​ടി നീ​ട്ടി. ഉ​ന്ന​ത​മാ​യ അ​ക്കാ​ദ​മി​ക മി​ക​വും മെ​ച്ച​പ്പെ​ട്ട ഭൗ​തി​ക സാ​ഹ​ച​ര്യ​ങ്ങ​ളും വി​ല​യി​രു​ത്ത​ലി​നും ശേ​ഷ​മാ​ണ് 2025 വ​രെ എ​ൻ​ബി​എ നീ​ട്ടി ന​ൽ​കി​യ​ത്.​
ര​ണ്ട് മാ​സ​ങ്ങ​ൾ​ക്ക് മു​ന്പ് സി​വി​ൽ എ​ൻ​ജി​നി​യ​റിം​ഗ് കോ​ഴ്സി​നും 2025 വ​രെ അ​ക്ര​ഡി​റ്റേ​ഷ​ൻ ല​ഭി​ച്ച​തോ​ടെ നി​ല​വി​ൽ കോ​ള​ജി​ലെ എ​ൻ​ബി​എ അ​ക്ര​ഡി​റ്റ​ഡ് കോ​ഴ്സു​ക​ളു​ടെ എ​ണ്ണം മൂ​ന്നാ​യി. ഇ​ല​ക്ട്രോ​ണി​ക്സ് ആ​ൻ​ഡ് ക​മ്യൂ​ണി​ക്കേ​ഷ​ൻ ബ്രാ​ഞ്ചി​ന്‍റെ അ​ക്ര​ഡി​റ്റേ​ഷ​ന് വേ​ണ്ടി​യു​ള്ള എ​ൻ​ബി​എ ക​മ്മി​റ്റി​യു​ടെ പ​രി​ശോ​ധ​ന ര​ണ്ട് മാ​സ​ത്തി​നു​ള്ളി​ൽ പൂ​ർ​ത്തി​യാ​കും.​കോ​ള​ജി​ലെ ഈ ​വ​ർ​ഷ​ത്തെ അ​ഡ്മി​ഷ​ൻ നാ​ളെ ആ​രം​ഭി​ക്കും.