വി​ഴി​ഞ്ഞം തു​റ​മു​ഖം: നാ​ളെ മു​ത​ൽ ല​ത്തീ​ൻ അ​തി​രൂ​പ​ത പ്ര​ക്ഷോ​ഭം ശ​ക്ത​മാ​ക്കും
Sunday, August 14, 2022 11:26 PM IST
സ്വ​ന്തം ലേ​ഖ​ക​ൻ

തി​രു​വ​ന​ന്ത​പു​രം: ഏ​ഴി​ന ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ച് തി​രു​വ​ന​ന്ത​പു​രം ല​ത്തീ​ൻ അ​തി​രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ നാ​ളെ മു​ത​ൽ പ്ര​ക്ഷോ​ഭം ശ​ക്ത​മാ​ക്കും. തു​റ​മു​ഖ നി​ർ​മാ​ണം നി​ർ​ത്തി​വ​ച്ച് ശാ​സ്ത്രീ​യ പ​ഠ​നം ന​ട​ത്തു​ക, വീ​ടും സ്ഥ​ല​വും ന​ഷ്ട​പ്പെ​ട്ട​വ​രെ ശാ​ശ്വ​ത​മാ​യി പു​ന​ര​ധി​വ​സി​പ്പി​ക്കു​ക, തൊ​ഴി​ൽ മു​ട​ക്ക​ലി​നു മി​നി​മം വേ​ത​നം ന​ൽ​കു​ക, മ​ണ്ണെ​ണ്ണ വി​ല വ​ർ​ധ​ന പി​ൻ​വ​ലി​ക്കാ​ൻ ഇ​ട​പെ​ടു​ക, മു​ത​ല​പ്പൊ​ഴി​യി​ലെ അ​ശാ​സ്ത്രീ​യ​ത പ​രി​ഹ​രി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ചാ​ണ് അ​നി​ശ്ചി​ത​കാ​ല പ്ര​ക്ഷോ​ഭ​സ​മ​രം ന​ട​ത്തു​ന്ന​ത്.

തീ​ര​ദേ​ശ ജ​ന​ത​യു​ടെ ജീ​വി​ക്കാ​നു​ള്ള അ​വ​കാ​ശ​ത്തി​നു വേ​ണ്ട ിയാ​ണ് നാ​ളെ മു​ത​ൽ സ​മ​രം ശ​ക്ത​മാ​ക്കു​ന്ന​തെ​ന്നു തി​രു​വ​ന​ന്ത​പു​രം ല​ത്തീ​ൻ അ​തി​രൂ​പ​ത സ​ഹാ​യ​മെ​ത്രാ​ൻ ഡോ.​ആ​ർ. ക്രി​സ്തു​ദാ​സ് പ​റ​ഞ്ഞു.

അ​തി​രൂ​പ​ത നേ​ര​ത്തെ പ്ര​ഖ്യാ​പി​ച്ച​തു​പോ​ലെ നാ​ളെ തീ​ര​ദേ​ശ​വാ​സി​ക​ൾ ക​രി​ദി​ന​മാ​യി ആ​ച​രി​ക്കും. നാ​ളെ രാ​വി​ലെ എ​ല്ലാ ഇ​ട​വ​ക​ക​ളി​ലും ക​രി​ങ്കൊ​ടി ഉ​യ​ർ​ത്തും.

പൊ​ഴി​യൂ​ർ, മാ​ന്പ​ള്ളി ഇ​ട​വ​ക​ക​ളി​ൽ നി​ന്നാ​രം​ഭി​ക്കു​ന്ന ക​രി​ങ്കൊ​ടി​യേ​ന്തി​യു​ള്ള വാ​ഹ​ന​റാ​ലി യു​വ​ജ​ന സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തും.

നാ​ളെ രാ​വി​ലെ പ​ത്ത​ര​യോ​ടെ വി​ഴി​ഞ്ഞം തു​റ​മു​ഖ നി​ർ​മാ​ണം ന​ട​ക്കു​ന്ന മു​ല്ലൂ​രി​ലെ പ്ര​ധാ​ന ക​വാ​ടം ഉ​പ​രോ​ധി​ക്കും. ഇ​തോ​ടെ തു​റ​മു​ഖ ഉ​പ​രോ​ധ സ​മ​ര​ത്തി​നു തു​ട​ക്ക​മാ​കും. തു​ട​ർ​ന്ന് വി​വി​ധ ഇ​ട​വ​ക​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​ഴി​ഞ്ഞം തു​റ​മു​ഖ​ത്തി​ന്‍റെ പ്ര​ധാ​ന ക​വാ​ടം ഉ​പ​രോ​ധി​ച്ചു കൊ​ണ്ടു​ള്ള രാ​പ്പ​ക​ൽ സ​മ​ര​പ​രി​പാ​ടി​ക​ളാ​ണ് അ​തി​രൂ​പ​ത ആ​സൂ​ത്ര​ണം ചെ​യ്തി​രി​ക്കു​ന്ന​ത്.