പ​രി​ശു​ദ്ധ ദൈ​വ​മാ​താ​വി​ന്‍റെ സ്വ​ർ​ഗാ​രോ​പ​ണ തി​രു​നാ​ളും സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷ​വും ന​ട​ത്തി
Wednesday, August 17, 2022 12:04 AM IST
നെ​ടു​മ​ങ്ങാ​ട്: പ​രി​ശു​ദ്ധ ദൈ​വ​മാ​താ​വി​ന്‍റെ സ്വ​ർ​ഗാ​രോ​പ​ണ തി​രു​ന്നാ​ളും ഭാ​ര​ത​ത്തി​ന്‍റെ 75-ാം സ്വാ​ത​ന്ത്ര്യ വാ​ർ​ഷി​ക ആ​ഘോ​ഷ​വും നെ​ടു​മ​ങ്ങാ​ട് വൈ​ദി​ക ജി​ല്ല മ​ല​ങ്ക​ര കാ​ത്ത​ലി​ക് യൂ​ത്ത് മൂ​വ്മെ​ന്‍റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വെ​ള്ളൂ​ർ​ക്കോ​ണം വി​മ​ല സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ വൈ​ദി​ക ജി​ല്ലാ വി​കാ​രി തോ​മ​സ് പ്ര​മോ​ദ് ഒ​ഐ​സി​യു​ടെ സാ​ന്നിധ്യ​ത്തി​ൽ ജി​ല്ലാ എം​സി​വൈ​എം ഡ​യ​റ​ക്ട​ർ ആ​ബേ​ൽ മാ​ത്യു ഒ​ഐ​സി, ആ​നി​മേ​റ്റ​ർ സി​സ്റ്റ​ർ ജ​യ ജോ​സ് ഡി​എം, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജ​സ്റ്റി​ൻ പി. ​സ്റ്റീ​ഫ​ൻ ക​ര​കു​ളം എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ സ​മു​ചി​ത​മാ​യി ആ​ഘോ​ഷി​ച്ചു. ദേ​ശീ​യ പ​താ​ക ഉ​യ​ർ​ത്തി​യ​തി​നു ശേ​ഷം, പ​രി​ശു​ദ്ധ അ​മ്മ​യു​ടെ മാ​ധ്യ​സ്ഥം യാ​ചി​ച്ച് ജ​പ​മാ​ല പ്രാ​ർ​ഥ​ന​യു​ടെ ഒ​രു ദി​വ്യ ര​ഹ​സ്യം ചൊ​ല്ലി, സ്വ​ർ​ഗാ​രോ​പ​ണ​ത്തി​ന്‍റെ പ്ര​തീ​ക​മാ​യും, ദൈ​വ​ത്തി​ങ്ക​ലേ​ക്ക് ഉ​യ​രേ​ണ്ട മാ​ന​വ​രാ​ശി​യു​ടെ ജീ​വി​ത​ത്തി​ന്‍റെ പ്ര​തീ​ക​മാ​യും ബ​ലൂ​ണു​ക​ൾ കൊ​ണ്ട് നി​ർ​മി​ച്ച ജ​പ​മാ​ല ആ​കാ​ശ​ത്തി​ലേ​ക്ക് ഉ​യ​ർ​ത്തി​വി​ട്ടു. വൈ​ദി​ക ജി​ല്ല എം​സി​എം​എ​ഫ് ഡ​യ​റ​ക്ട​ർ ഡാ​നി​യ​ൽ ക​ല്ലി​ൽ ഒ​ഐ​സി, നെ​ടു​മ​ങ്ങാ​ട് യൂ​ണി​റ്റ് ആ​നി​മേ​റ്റ​ർ സി​സ്റ്റ​ർ സൗ​മി​നി എ​സ്ഐ​സി, മേ​ജ​ർ അ​തി​രൂ​പ​ത എം​സി​വൈ​എം പ്ര​സി​ഡ​ന്‍റ് ര​ഞ്ജി​ത ഇ​രു​മ്പ, ജി​ല്ലാ എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ൾ, വി​വി​ധ യൂ​ണി​റ്റു​ക​ളി​ലെ ഭാ​ര​വാ​ഹി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.