മത്സ്യ തൊഴിലാളികൾക്ക് എെക്യദാർഢ്യം: നന്തൻകോട് ഇടവക സാ​യാ​ഹ്ന ധ​ർ​ണ ന​ട​ത്തി
Thursday, August 18, 2022 12:03 AM IST
തി​രു​വ​ന​ന്ത​പു​രം: അ​തി​ജീ​വ​ന​പോ​രാ​ട്ട​ത്തി​ൽ ഏ​ർ​പ്പെ​ട്ടി​രി​ക്കു​ന്ന മ​ത്സ്യ​ത്തൊ​ഴി​ലാ​ളി സ​ഹോ​ദ​ര​ങ്ങ​ൾ​ക്ക് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ചു​കൊ​ണ്ട് ന​ന്ത​ൻ​കോ​ട് ഇ​ട​വ​ക സാ​യാ​ഹ്ന ധ​ർ​ണ​യും പ്രാ​ർ​ഥ​ന​യും സം​ഘ​ടി​പ്പി​ച്ചു. തി​രു​വ​ന​ന്ത​പു​രം ല​ത്തീ​ൻ അ​തി​രൂ​പ​ത സ​ഹാ​യ​മെ​ത്രാ​ൻ ഡോ.​ആ​ർ. ക്രി​സ്തു​ദാ​സ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി പ്ര​തി​നി​ധി ഗ്ലേ​വി​യ​സ് ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്തു.
വി​ഴി​ഞ്ഞം അ​ന്താ​രാ​ഷ്ട്ര തു​റ​മു​ഖം വി​ക​സ​ന​ത്തി​ന്‍റെ​യ​ല്ല, വി​നാ​ശ​ത്തി​ന്‍റെ ക​വാ​ട​മാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഈ ​പോ​രാ​ട്ടം കേ​ര​ള​ത്തി​ന്‍റെ നി​ല​നി​ൽ​പ്പി​നു​വേ​ണ്ടി​യു​ള്ള​താ​ണെ​ന്നും കേ​ര​ളീ​യ പൊ​തു​സ​മൂ​ഹം ഈ ​ഐ​തി​ഹാ​സി​ക സ​മ​ര​ത്തെ പി​ന്തു​ണ​യ്ക്ക​മെ​ന്നും അ​ദ്ദേ​ഹം അ​ഭ്യ​ർ​ഥി​ച്ചു. തി​രു​വ​ന​ന്ത​പു​രം അ​തി​രൂ​പ​ത ഒ​രി​ക്ക​ലും വി​ക​സ​ന​ത്തി​നെ​തി​ര​ല്ലെ​ന്നും രാ​ജ്യ​ത്തി​ന്‍റെ​യും സം​സ്ഥാ​ന​ത്തി​ന്‍റെ​യും വി​ക​സ​ന​ത്തി​നു വേ​ണ്ടി ദേ​വാ​ല​യ​ങ്ങ​ളും സെ​മി​ത്തേ​രി​ക​ളും കി​ട​പ്പാ​ട​ങ്ങ​ളും ജ​നി​ച്ച മ​ണ്ണും വി​ട്ടു​കൊ​ടു​ത്ത ദേ​ശ​സ്നേ​ഹി​ക​ൾ ആ​ണെ​ന്നും ആ​മു​ഖ​പ്ര​സം​ഗ​ത്തി​ൽ ന​ന്ദ​ൻ​കോ​ട് ഇ​ട​വ​ക വി​കാ​രി ഫാ. ​ഡൈ​സ​ൻ പ​റ​ഞ്ഞു. വ​ലി​യ​തു​റ ഗോ​ഡൗ​ണി​ൽ നാ​ലു വ​ർ​ഷ​ത്തി​ലേ​റെ​യാ​യി താ​മ​സി​ക്കു​ന്ന കു​ടും​ബ​ങ്ങ​ളു​ടെ ദു​ര​വ​സ്ഥ​യെ​ക്കു​റി​ച്ച് ഫ്ലോ​റ​ൻ​സ് ടീ​ച്ച​ർ സം​സാ​രി​ച്ചു.
മേ​രി മൗ​ണ്ട് കോ​ണ്‍​വെ​ന്‍റ് സി​സ്റ്റേ​ഴ്സും കു​ട​പ്പ​ന​ക്കു​ന്ന് മേ​രി​ഗി​രി ആ​ശ്ര​മ​ത്തി​ലെ ബ്ര​ദേ​ഴ്സും നൂ​റി​ല​ധി​കം ഇ​ട​വ​ക ജ​ന​ങ്ങ​ളും സാ​യാ​ഹ്ന ധ​ർ​ണ​യി​ൽ പ​ങ്കെ​ടു​ത്തു. മാ​ർ​ക്ക് ആ​ന്‍റ​ണി സ്വാ​ഗ​ത​വും ബ്ര​ദ​ർ അ​ക്ഷ​യ് കൃ​ത​ജ്ഞ​ത​യും പ​റ​ഞ്ഞു.