കേ​ര​ള​വി​ക​സ​നം: ടൂ​റി​സ​ത്തി​ന് അ​ന​ന്ത​സാ​ധ്യ​ത– മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സ്
Friday, August 19, 2022 12:04 AM IST
തി​രു​വ​ന​ന്ത​പു​രം: കേ​ര​ള വി​ക​സ​ന​ത്തി​ൽ വി​നോ​ദ​സ​ഞ്ചാ​ര മേ​ഖ​ല​യ്ക്ക് അ​ന​ന്ത സാ​ധ്യ​ത​യാ​ണു​ള്ള​തെ​ന്ന് ടൂ​റി​സം മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ് പ​റ​ഞ്ഞു. കെ​യു​ഡ​ബ്ല്യു​ജെ സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി "കേ​ര​ള വി​ക​സ​ന​വും ടൂ​റി​സം സാ​ധ്യ​ത​ക​ളും' എ​ന്ന വി​ഷ​യ​ത്തി​ൽ ജി​ല്ലാ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച സെ​മി​നാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. വ​ലി​യ കെ​ട്ടി​ട​ങ്ങ​ളാ​ണ് വി​നോ​ദ സ​ഞ്ചാ​ര​മെ​ന്ന ധാ​ര​ണ ശ​രി​യ​ല്ല. വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​മു​ണ്ടാ​യാ​ൽ ത​ങ്ങ​ളു​ടെ ജീ​വി​ത​ത്തി​ൽ അ​ത് മാ​റ്റം കൊ​ണ്ടു​വ​രു​മെ​ന്ന ബോ​ധ്യം ജ​ന​ങ്ങ​ളി​ൽ സൃ​ഷ്ടി​ക്കാ​ൻ ന​മു​ക്ക് ക​ഴി​യേ​ണ്ട​തു​ണ്ട്.
കെ​യു​ഡ​ബ്ല്യു​ജെ ജി​ല്ലാ​പ്ര​സി​ഡ​ന്‍റ് സാ​നു ജോ​ർ​ജ് തോ​മ​സ് അ​ധ്യ​ക്ഷ​നാ​യി. കെ.​വി. ര​വി​ശ​ങ്ക​ർ മോ​ഡ​റേ​റ്റ​റാ​യി. മു​ൻ ടൂ​റി​സം മ​ന്ത്രി പ്ര​ഫ. കെ.​വി. തോ​മ​സ്, ഉ​ത്ത​ര​വാ​ദി​ത്ത ടൂ​റി​സം മി​ഷ​ൻ കോ- ​ഓ​ർ​ഡി​നേ​റ്റ​ർ കെ. ​രൂ​പേ​ഷ്കു​മാ​ർ, പൂ​വാ​ർ ഐ​ല​ന്‍റ് റി​സോ​ർ​ട്ട് എം​ഡി എം.​ആ​ർ. നാ​രാ​യ​ണ​ൻ, രാ​വി​സ് എം​ഡി അ​നി​ൽ ജോ​ർ​ജ്, ഡി. ​ച​ന്ദ്ര​സേ​ന​ൻ നാ​യ​ർ, കെ​പി​ഡി​എ സ്റ്റേ​റ്റ് എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം എ​ൻ. നാ​സ​ർ, മു​ഹ​മ്മ​ദ് റ​സീ​ഫ്, ആ​ർ കി​ര​ൺ ബാ​ബു, ജോ​യി നാ​യ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.