ക​ർ​ഷ​ക​ർ​ക്ക് സ്നേ​ഹ​സ​മ്മാ​ന​വു​മാ​യി ഫെ​ഡ​റ​ൽ ബാ​ങ്ക്
Friday, August 19, 2022 12:06 AM IST
തി​രു​വ​ന​ന്ത​പു​രം : ക​ര്‍​ഷ​ക ദി​ന​ത്തി​ല്‍ സം​സ്ഥാ​ന​ത്തെ ക​ര്‍​ഷ​ക​ര്‍​ക്ക് ഫെ​ഡ​റ​ൽ ബാ​ങ്കി​ന്‍റെ ആ​ദ​ര​വ്. 75 ക​ര്‍​ഷ​ക​രെ​യാ​ണ് ആ​ദ​രി​ക്കു​ന്ന​ത്. ഒ​രാ​ൾ​ക്ക് പ​തി​നാ​യി​രം രൂ​പ​യു​ടെ സ്നേ​ഹ​സ​മ്മാ​ന​വും ബാ​ങ്ക് ന​ൽ​കു​ന്നു​ണ്ട്. സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ കാ​ര്‍​ഷി​ക വി​ക​സ​ന ക​ര്‍​ഷ​ക​ക്ഷേ​മ വ​കു​പ്പ് തെ​ര​ഞ്ഞെ​ടു​ത്ത ക​ര്‍​ഷ​ക​ര്‍​ക്കാ​ണ് ഈ ​ആ​ദ​ര​വ്.
തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ട​ന്ന ച​ട​ങ്ങി​ല്‍ ഫെ​ഡ​റ​ല്‍ ബാ​ങ്ക് വൈ​സ് പ്ര​സി​ഡ​ന്‍റും തി​രു​വ​ന​ന്ത​പു​രം സോ​ണ​ല്‍ മേ​ധാ​വി​യു​മാ​യ ര​ഞ്ജി അ​ല​ക്സ് കൃ​ഷി മ​ന്ത്രി പി. ​പ്ര​സാ​ദി​നു 7.50 ല​ക്ഷം രൂ​പ​യു​ടെ ചെ​ക്ക് കൈ​മാ​റി.
"സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ 75-ാം വാ​ര്‍​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ചു​ള്ള ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഒ​ട്ട​ന​വ​ധി പ​ദ്ധ​തി​ക​ളാ​ണ് ഫെ​ഡ​റ​ല്‍ ബാ​ങ്ക് ന​ട​പ്പി​ലാ​ക്കു​ന്ന​ത്. അ​തി​ലൊ​ന്നാ​ണ് കേ​ര​ള​ത്തി​ന്‍റെ സ​മൃ​ദ്ധി​യ്ക്കും പു​രോ​ഗ​തി​ക്കും ത​ങ്ങ​ളു​ടേ​താ​യ പ​ങ്കുവ​ഹി​ക്കു​ന്ന 75 ക​ര്‍​ഷ​ക​രെ ആ​ദ​രി​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​തെ​ന്നു ഫെ​ഡ​റ​ല്‍ ബാ​ങ്ക് ബ്രാ​ഞ്ച് ബാ​ങ്കിം​ഗ് വി​ഭാ​ഗം മേ​ധാ​വി വി. ​ന​ന്ദ​കു​മാ​ര്‍ പ​റ​ഞ്ഞു.
ഫെ​ഡ​റ​ല്‍ ബാ​ങ്ക് ന​ട​ത്തി വ​രു​ന്ന ജോ​യ് ഓ​ഫ് ഫ്രീ​ഡം ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി നി​ര​വ​ധി പ​ദ്ധ​തി​ക​ളാ​ണ് ന​ട​പ്പി​ലാ​ക്കി​യ​ത് . ഇ​തി​ന്‍റെ ഭാ​ഗ​മാ​യി 75000 സ്കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് വി​ത്തു കാ​ര്‍​ഡു​ക​ള്‍ വി​ത​ര​ണം ചെ​യ്തു.
75 വ​യ​സി​നു മു​ക​ളി​ല്‍ പ്രാ​യ​മു​ള്ള പൗ​ര​ന്മാ​ര്‍​ക്കു​ള്ള ആ​ദ​രം, 75 പെ​ണ്‍​കു​ട്ടി​ക​ള്‍​ക്ക് വി​ദ്യാ​ഭ്യാ​സ സ​ഹാ​യം, സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ള്‍ മു​ഖേ​ന സാ​മ്പ​ത്തി​ക സാ​ക്ഷ​ര​താ പ്ര​ചാ​ര​ണം തു​ട​ങ്ങി​യ​വ​യും സം​ഘ​ടി​പ്പി​ച്ചു.